വിവാദ കത്ത് എഴുതിയവരെ കണ്ടുപിടിക്കട്ടെ; വ്യാജ കത്ത് എഴുതിയത് മേയറല്ലെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ വിവാദ കത്ത് വിഷയത്തില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിയതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി ഒഴിവുകളിലേക്ക് പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ നിയമിക്കുന്ന സംവിധാനം പാര്‍ട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. കത്ത് കിട്ടിയില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ സി പി എമ്മിനെതിരെയും ഇടതുമുന്നണിക്കെതിരെയും വലിയ പ്രചാരണമാണ് നടക്കുന്നത്. സി പി എമ്മിന് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപിടിച്ചോട്ടെ. 295 നതസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേയറെ കാണാനില്ലെന്ന ബി ജെ പി ആരോപണത്തെയും അദ്ദേഹം തള്ളി. മേയര്‍ കോഴിക്കോട് നിന്നും വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാടില്‍ സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് പുറത്തുവന്നത് സംബന്ധിച്ച ചോദ്യങ്ങളോടാണ് സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. വിഷയത്തില്‍ മേയര്‍ക്കെതിരെയും സി പി എമ്മിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇതിനിടെ മേയര്‍ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം ജില്ലാ നേതൃത്വം വിളിച്ചുവരുത്തി. സംസ്ഥാന സമിതി അംഗങ്ങള്‍ അടക്കം പങ്കെടുക്കുന്ന യോഗത്തിലാണ് മേയറെ വിളിച്ചുവരുത്തിയത്. വിവാദത്തില്‍ മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്നാണ് വിവരം. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് മേയര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

അതേസമയം, എം വി ഗോവിന്ദന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. തിരുവനന്തപുരം മേയറുടേതല്ല കത്തെന്നാണ് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്ക് മേയറുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക സീല്‍ ഉപയോഗിച്ച് കത്തയച്ചയാളെ കണ്ടു പിടിച്ചുകൂടേ. അങ്ങനെയെങ്കില്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിനെയാണ് ആദ്യം പിരിച്ചുവിടേണ്ടതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയറോട് രാജിവെക്കാനാണ് ഗോവിന്ദന്‍ ആവശ്യപ്പെടേണ്ടത്. ഗവര്‍ണര്‍ പറയുന്നതെല്ലാം സത്യമാണെന്ന് തിരുവനന്തപുരം മേയറുടെ കത്തോടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും ബോധ്യമായി കഴിഞ്ഞു. ഗവര്‍ണര്‍ക്കെതിരെ ലഘുലേഖയുമായി വീടുകളില്‍ പോയാല്‍ ശബരിമല പ്രക്ഷോഭ കാലത്തെ അനുഭവം ആവര്‍ത്തിക്കും. സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ പാര്‍ട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള സിപിഎം ശ്രമം ഇനി വിജയിക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications