കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഗവർണർ‌ക്കെതിരെ രൂക്ഷ വിമർശനം; ദേശാഭിമാനി ലേഖനത്തിൽ തുറന്നടിച്ച് കോടിയേരി!

Google Oneindia Malayalam News

കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം. സർക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവർണർ പദവി. ഇക്കാര്യം ഇപ്പോഴത്തെ ഗവർണർ മറ്കുകയാണെന്ന് കോടിയേരി വിമർശിച്ചു. ജനങ്ങൾ തിരഞ്ഞെടുതത്ത നിയമസഭയെയും, സംസ്ഥാന സർക്കാരിനെയും ഗവർണർ അവഹേളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പ്രീതിക്കുവേണ്ടിയാണ് ഗവർണർ അനുചിതമായ അഭിപ്രായ പ്രകടനങ്ങളും, അനാവശ്യം ഇടപെടലുകളും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണെന്ന് അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ കേരളം മുന്നിൽ നിന്ന് നയിക്കുകയാണ് ഇപ്പോഴെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഭരണഘടനാനുസൃതമായ നീക്കം

ഭരണഘടനാനുസൃതമായ നീക്കം


പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമ പോരാട്ടത്തിനായി ഇപ്പോൾ സുപ്രീംകോടതിയെയും സമീപിച്ചിരിക്കുകയാണ്. ഈ നടക്കുന്നതെല്ലാം ഭരണഘടനാനുസൃതമായ നടപടികളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ആർഎസ്‌എസ് അജണ്ട

ആർഎസ്‌എസ് അജണ്ട

ഭരണഘടന പൗരന്‌ നൽകുന്ന മൗലിക അവകാശങ്ങൾ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ആർഎസ്‌എസ് അജണ്ടയാണ് ബിജെപി സർക്കാർ നടപ്പാക്കുന്നത്. ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദൽ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതിൽ വലിയ ശ്രദ്ധയും കരുതലുമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ലേഖനത്തിൽ പറയുന്നു.

മുഖപ്രസംഗത്തിന് പിന്നാലെ...

മുഖപ്രസംഗത്തിന് പിന്നാലെ...

കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത പ്രമുഖ തൊഴിലാളി നേതാവായിരുന്ന സ. ഇ ബാലാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനി എഴുതിയ ലേഖനത്തിലാണ് ഗവർണർക്കെതിരെയും വിമർശനം ഉന്നയിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിൽ കഴിഞ്ഞ ദിവസം ഗവർണറെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി ലേഖനത്തിലും രൂക്ഷ വിമർശനത്തിൽ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരെ ഭീഷണി മുഴക്കുന്നു

സംസ്ഥാന സർക്കാരിനെതിരെ ഭീഷണി മുഴക്കുന്നു

കേരളത്തലും ദില്ലിയിലും മാധ്യമങ്ങളെ കണ്ട് സർകകാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു കേരള ഗവർണർ നടത്തിയത്. ഇതിന് പിന്നാലെയാണ് മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. ഗവർണർ സംസ്ഥാന സർക്കാരിനെതിരെ ഭീഷണിമുഴക്കുകയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് ഉപരി ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യും വിധമാണ്. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ഗവർണർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തിയിരുന്നു.

English summary
CPM state secretary's comment against Kerala Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X