സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റി; വേങ്ങര ഉപതിരഞ്ഞെടുപ്പ് ചെറിയ കാര്യമല്ല!!
മലപ്പുറം: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെക്കാൻ പാർട്ടി തീരുമാനം. വേങ്ങര മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ് വോട്ടെടുപ്പ് വരെ നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. നേതൃത്വം ഇത് സംബന്ധിച്ച നിര്‍ദേശം ഏരിയാ കമ്മറ്റികള്‍ക്ക് നല്‍കി. വേങ്ങര ഉപതെരഞ്ഞെടുപ്പിന് സിപിഎം വലിയ പ്രാധാന്യം നല്‍കുന്നതിനാലാണ് ഇത്തരത്തിൽ ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റി വെച്ചിരിക്കുന്നത്.
വേങ്ങര നിയോജക മണ്ഡലത്തില്‍ മൂന്ന് ഏരിയാ കമ്മറ്റികളാണുള്ളത്. കീഴില്‍ ആറ് ലോക്കല്‍ കമ്മറ്റികളും 89 ബ്രാഞ്ച് കമ്മറ്റികളുമുണ്ട്. വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലേക്ക് സമ്മേളനം പുനക്രമീകരിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കി. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അടുത്ത മാസം 15ന് ഉള്ളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു സിപിഐഎം തീരുമാനിച്ചിരുന്നത്.

ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വേങ്ങരയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സമ്മേളന പ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തെ ബാധിക്കുമെന്ന് കണ്ടാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. അതേസമയം 70 ശതമാനം ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി.












Click it and Unblock the Notifications