കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി പിടിക്കാന്‍ ഒരു മുഴം മുന്‍പേ എറിഞ്ഞ് സിപിഎം: വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിഞ്ജാപനം ഒന്നുംപുറത്തുവന്നില്ലെങ്കിലും കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി സിപിഎം. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് കരകയറാനായി അട്ടിത്തട്ടില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് കോന്നിയില്‍ സിപിഎം നടത്തുന്നത്.

<strong> നടന്‍ കൊല്ലം തുളസിയുടെ 7 ലക്ഷം രൂപ തട്ടിയ കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് അറസ്റ്റില്‍</strong> നടന്‍ കൊല്ലം തുളസിയുടെ 7 ലക്ഷം രൂപ തട്ടിയ കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് അറസ്റ്റില്‍

ഇടതുമുന്നണിക്ക് വളക്കൂറുള്ള കോന്നിയില്‍ അടുര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് തിരിച്ചടിനേരിട്ടുതുടങ്ങിയത്. 1996 ല്‍ കൈവിട്ട മണ്ഡലം യുവരക്തത്തെയിറക്കിയാല്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ പ്രത്യേക പ്രഖ്യാപനങ്ങളും സിപിഎം കോന്നിയില്‍ നടത്തിതുടങ്ങിയിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

സിപിഎം പ്രഖ്യാപനം

സിപിഎം പ്രഖ്യാപനം

കോന്നി മണ്ഡലത്തിലെ വനമേഖലയോട് ചേര്‍ന്നു താമസിക്കുന്ന കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന് സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ ഈ മേഖലയിലെ കര്‍ഷകര്‍ക്ക് യുഡിഎഫ് കാലത്തും പട്ടയം നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കൊടുത്തത് ഉപാധികളേടെയുള്ള പട്ടയമായിരുന്നതിനാല്‍ അത് പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു.

ബ്രാഞ്ച് തലംമുതല്‍

ബ്രാഞ്ച് തലംമുതല്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ 46946 വോട്ടുകളാണ് കോന്നിയില്‍ ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത് വര്‍ധിപ്പിക്കാനായി ബ്രാഞ്ച് തലംമുതലുള്ള പ്രവര്‍ത്തനം സിപിഎം തുടങ്ങിക്കഴിഞ്ഞു. സ്ക്വാഡ് രൂപീകരിച്ചുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തുന്നത്. വരും ദിവസങ്ങളില്‍ തന്നെ കുടുംബയോഗങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്‍റും യുവജനകമ്മീഷന്‍ അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്‍റെ പേരാണ് ചര്‍ച്ചകളില്‍ സജീവമായി ഉള്ളത്. 2016 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലും അവസാനഘട്ടംവരെ ജനീഷ് കുമാറിന്‍റെ പേര് പരിഗണിച്ചിരുന്നു.

അടുര്‍ പ്രകാശ് ജയിച്ചത്

അടുര്‍ പ്രകാശ് ജയിച്ചത്

സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര്‍ സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകും ഇടതുമുന്നണിയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 2016 ല്‍ 20748 വോട്ടിനായിരുന്നു അടുര്‍ പ്രകാശ് കോന്നിയില്‍ നിന്ന് വിജയിച്ചത്.

യുഡിഎഫില്‍

യുഡിഎഫില്‍

അതേസമയം അടൂര്‍ പ്രകാശിന് പകരക്കാരനായി ആരായി വരണമെന്ന ചര്‍ച്ചകള്‍ യുഡിഎഫിലും ആരംഭിച്ചു കഴിഞ്ഞിടുണ്ട്. ഐ ഗ്രൂപ്പ് മണ്ഡലം 'എ'യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് ആരെ പിന്തുണക്കുന്നോ അവരായിരിക്കും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഐ ഗ്രൂപ്പില്‍ നിന്ന് പഴകുളം മധുവിന്‍റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

അനുകൂലം

അനുകൂലം

കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലുണ്ട്. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നത് റോബിന്‍റെ പേരിന് മുന്‍തൂക്കം നല്‍കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവും റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്തിന്‍റെ പേരും ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ബിജെപിയില്‍

ബിജെപിയില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുനേട്ടം മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇടതു, വലതു മുന്നണികളോളം എത്തിയ എൻഡിഎ ഇത്തവണ പ്രമുഖനെ തന്നെ രംഗത്തിറക്കിയേക്കും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ഉണ്ടായത്. യുഡിഎഫിന് 3,813 വോട്ടിന്റെയും എൽ‍ഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയില്‍ ഉണ്ടായത്.

എംടി രമേശ്, പി സുധീർ

എംടി രമേശ്, പി സുധീർ

ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, പി സുധീർ എന്നിവരുടെ പേരുകൾ ഉയരാനിടയുണ്ട്. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവരില്‍ ആരെയങ്കിലുമായിരിക്കും മത്സരിപ്പിക്കുക. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാംസ്ഥാനമെങ്കിലും പിടിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബിജെപി പ്രവര്‍ത്തനങ്ങള്‍.

English summary
cpm strategy for konni assembly by polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X