മാണിയും സിപിഎമ്മും ഇനി ഒറ്റക്കെട്ട്!! എല്ലാം തീരുമാനിച്ചു...ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ പിന്തുണ
കോട്ടയം: കെ എം മാണി എല്‍ഡിഎഫിലേക്ക് വന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കവെ ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പുറത്തുവരുന്നു. ബുധനാഴ്ച നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മാണിയും സിപിഎമ്മും തീരുമാനിച്ചു.കോണ്‍ഗ്രസുമായി പൂര്‍ണമായും ബന്ധം അവസാനിപ്പിക്കുകയാണെന്നതിന്റെ സൂചനകള്‍ നല്‍കിയാണ് മാണി എല്‍ഡിഎഫിന്റെ പിന്തുണ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് രംഗത്തിറക്കുന്ന സ്ഥാനാര്‍ഥിക്കു പിന്തുണയേകുമെന്ന് സിപിഎം അറിയിച്ചു. സക്കറിയ കുതിരവേലിയാണ് ഇവിടെ കേരള കോണ്‍ഗ്രസിനായി മല്‍സരിക്കുന്നത്.

മാണിയുടെ നീക്കത്തിനെതിരേ പാര്‍ട്ടിയില്‍ കടുന്ന ഭിന്നതയാണുള്ളത്. സിപിഎമ്മുമായി മാണി സഹകരിക്കുന്നതിനെതിരേ ചിലര്‍ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു.

നേരത്തേയുള്ള ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനവും പിന്നിട്ടുള്ള രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനും എന്നായിരുന്നു കരാര്‍. പക്ഷെ മാണി യുഡിഎഫ് വിട്ടതിനു ശേഷം കാര്യങ്ങളെല്ലാം മാറിയിരിക്കുകയാണ്.

യുഡിഎഫ് വിട്ട ശേഷവും കേരള കോണ്‍ഗ്രസ് ജില്ലയില്‍ കരുത്തു കാണിച്ചിട്ടുണ്ട്. രണ്ടു തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിച്ചത്. ഈ തിരഞ്ഞെടുപ്പുകളില്‍ അവര്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ഡിസിസിയുടെ പ്രസിഡന്റ് ആയതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതു മുന്നണിക്കു ഏഴും പിസി ജോര്‍ജിന് ഒരാളും എന്നതാണ് ജില്ലാ പഞ്ചായത്തില്‍ കക്ഷിനില. സിപിഐയുടെ ഏക പ്രതിനിധിയിയും പിസി ജോര്‍ജിന്റെ പ്രതിനിധിയും വിട്ടുനില്‍ക്കും.

മാണിയുടേത് കടുത്ത വിശ്വാസ വഞ്ചനയാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. ജോസ് കെ മാണിയം കേരള കോണ്‍ഗ്രസിലെ എംഎല്‍എമാരും രാജിവയ്ക്കണമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications