കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മഹാത്മ ഗാന്ധി)! ഏഷ്യാനെറ്റിലേക്ക് രണ്ട് പേരെ വീതം അയക്കണം'... രോഷം

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം സിപിഎം പിന്‍വലിച്ചതിനെതിരെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി അനുഭാവികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിറകെയാണ് പാര്‍ട്ടി പ്രതിനിധിയെ അധിക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ രംഗത്ത് വന്നത്.

വിനു വി ജോണിന്റെ 'സംസ്കാരമുള്ള' പ്രയോഗങ്ങൾ എടുത്തിട്ട് സൈബർ സഖാക്കൾ, കൂടെ പിവി അൻവർ വക അടി!വിനു വി ജോണിന്റെ 'സംസ്കാരമുള്ള' പ്രയോഗങ്ങൾ എടുത്തിട്ട് സൈബർ സഖാക്കൾ, കൂടെ പിവി അൻവർ വക അടി!

ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സിപിഎം വഴങ്ങി... ഇനി ബഹിഷ്‌കരണമില്ല, ചര്‍ച്ചകളിൽ എത്തുംഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സിപിഎം വഴങ്ങി... ഇനി ബഹിഷ്‌കരണമില്ല, ചര്‍ച്ചകളിൽ എത്തും

ഇതോടെ, വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കണം എന്ന ആവശ്യം സിപിഎം അണികള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിന് താഴെ കാണാം ഈ രോഷ പ്രകടനങ്ങള്‍...

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മഹാത്മഗാന്ധി)!

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മഹാത്മഗാന്ധി)!

ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഒരാള്‍ പോര, രണ്ട് പ്രതിനിധികളെ വച്ചെങ്കിലും അയക്കണം എന്നാണ് ഒരാളുടെ പരിഹാസം നിറഞ്ഞ കമന്റ്. തല്ലിക്കോ, ഇനിയും വേണമെങ്കില്‍ തല്ലിക്കോ എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഭാവമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) അല്ല ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മഹാത്മഗാന്ധി) ആണെന്നും പരിഹാസമുണ്ട്.

 മാറ്റമുണ്ടാവില്ല

മാറ്റമുണ്ടാവില്ല

ഏഷ്യാനെറ്റ് ന്യൂസില്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് പോകുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം എന്നാണ് ഒരാള്‍ നേരിട്ട് പറയുന്നത്. ഏഷ്യാനെറ്റ് എന്ന നായവാല്‍ കുഴലില്‍ ഇട്ടതുകൊണ്ട് കാര്യമൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.

ഏഷ്യാനെറ്റ് കണ്ടല്ല

ഏഷ്യാനെറ്റ് കണ്ടല്ല

ഏഷ്യാനെറ്റ് ന്യൂസ് കണ്ടല്ല ഈ പാര്‍ട്ടിയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ അണിനിരന്നത് എന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യാനെറ്റിലേക്ക് കുറച്ച് പ്രതിനിധികളെ കൂടി അയച്ചാലെ പാര്‍ട്ടിയുടെ അന്തസ്സ് കൂടൂ എന്നും പരിഹാസമുണ്ട്.

അടിക്കാന്‍ വടികിട്ടിയിട്ടും

അടിക്കാന്‍ വടികിട്ടിയിട്ടും

അടിക്കാന്‍ വടികിട്ടിയിട്ടും രാഷ്ട്രീയ ധാര്‍മികത പറഞ്ഞിരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും എന്നാണ് മറ്റൊരാളുടെ പരാതി. രാഷ്ട്രീയ പകപോക്കല്‍ പാര്‍ട്ടി നയമല്ലെന്ന് പറഞ്ഞിരിക്കുകയും ഒടുക്കം എട്ടിന്റെ പണിവാങ്ങുകയും ചെയ്യും എന്നാണ് മറ്റൊരാളുടെ രോഷപ്രകടനം.

എന്തിന് തള്ളിവിടുന്നു

എന്തിന് തള്ളിവിടുന്നു

ഏഷ്യാനെറ്റ് ന്യൂസിലെ ആഭാസന്‍മാരുടെ മുന്നിലേക്ക് എന്തിനാണ് വീണ്ടും പാര്‍ട്ടി പ്രതിനിധികളെ തള്ളിവിടുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം.

ബഹിഷ്‌കരണം പിന്‍വലിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ത് ഉറപ്പാണ് തന്നത് എന്ന് പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കണം എന്ന് മറ്റൊരാള്‍ ആവശ്യപ്പെടുന്നുണ്ട്.

ഏഷ്യാനെറ്റ് ജയിച്ചു

ഏഷ്യാനെറ്റ് ജയിച്ചു

കുറച്ച് കാലം ആരും തിരിഞ്ഞുനോക്കാതിരുന്ന ന്യൂസ് അവര്‍ ചര്‍ച്ചയെ സജീവമാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് പാര്‍ട്ടിയെ ആവശ്യമുണ്ടായിരുന്നു എന്നും അവര്‍ അതില്‍ വിജയിച്ചു എന്നും ആണ് മറ്റൊരാളുടെ കമന്റ്. ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണെന്ന് മറ്റൊരാള്‍ ആവശ്യപ്പെടുന്നു.

മാപ്പ് പറയാതെ സഹകരിക്കരുത്

മാപ്പ് പറയാതെ സഹകരിക്കരുത്

വിനു വി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തന്നെ സിപിഎമ്മിനോടും വിപിപി മുസ്തഫയോടും പരസ്യമായി മാപ്പുപറയാതെ ഇനി അവരുമായി സഹകരിക്കരുത് എന്നാണ് മറ്റൊരാള്‍ പറയുന്നത്. അപമാനം സഹിച്ച് മുന്നോട്ട് പോകുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് ഭൂഷണമല്ലെന്നും പറയുന്നുണ്ട് ഇദ്ദേഹം.

 സിപിഎമ്മിന് ഒന്നും സംഭവിക്കില്ല

സിപിഎമ്മിന് ഒന്നും സംഭവിക്കില്ല

ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തില്ല എന്നുവച്ച് സിപിഎമ്മിന് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം. മാനിയമായി പെരുമാറുകയോ ഉത്തരം പറയാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് അറിഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമാണെന്നും പരാതി പറയുന്നുണ്ട്.

സെക്രട്ടറി പങ്കെടുക്കുമോ

സെക്രട്ടറി പങ്കെടുക്കുമോ

പാര്‍ട്ടി പ്രതിനിധിയെ സംസ്‌കാര ശൂന്യന്‍ എന്ന് വിളിച്ച ഏഷ്യാനെറ്റിനോട് പാര്‍ട്ടി സെക്രട്ടറി ക്ഷമിച്ചോ എന്നാണ് മറ്റൊരാളുടെ ചോദ്യം. അങ്ങനെയെങ്കില്‍ അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ പോകണം എന്നും പരിഹസിക്കുന്നുണ്ട് ഒരാള്‍.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് വിപിപി മുസ്തഫയെ കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിപിപി മുസ്തഫ ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് വിശദീകരിക്കുക മാത്രമാണ് ഇതുവരെ ഉണ്ടായത്. പാര്‍ട്ടി ഈ വിഷയത്തില്‍ പ്രതികരിക്കാത്തതാണ് പലരേയും ചൊടിപ്പിച്ചിരിക്കുന്നത്.

English summary
CPM supporters express their disagreement in party's withdrawal from Asianet News boycott, on Kodiyeri Balakrishnan's Facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X