• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നവതന്ത്രവുമായി സിപിഎം; കളത്തിലിറങ്ങുക യുവപട... യുഡിഎഫ് വിയര്‍ത്തേക്കും, ഘടകകക്ഷികള്‍ക്ക് ആധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പുറത്തെടുക്കുക ഏത് അസ്ത്രമാണെന്ന ആശങ്ക യുഡിഎഫിനുണ്ട്. അഴിമതിക്കഥകള്‍ ഒട്ടേറെ വന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇടതുപക്ഷത്തിന്റെ തന്ത്രങ്ങളാണ്. തൊട്ടുപിന്നാലെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുന്നു. ഈ സാഹചര്യം തുടര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്.

പ്രത്യേകിച്ചും കോണ്‍ഗ്രസില്‍. മുസ്ലിം ലീഗ് ശുഭാപ്തി വിശ്വാസത്തിലാണെങ്കിലും സിപിഎം യുവപടയെ രംഗത്തിറക്കുന്നതില്‍ അവര്‍ക്കുമുണ്ട് ആശങ്ക. സിപിഎം നീക്കം ഇടതുമുന്നണയിലെ ഘടകകക്ഷികളുടെ സീറ്റുകള്‍ നഷ്ടപ്പെടുത്താനും സാധ്യതയേറെയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

സിപിഎമ്മിന്റെ നോട്ടം

സിപിഎമ്മിന്റെ നോട്ടം

ആടി നില്‍ക്കുന്ന യുഡിഎഫിന്റെ സീറ്റുകളിലാണ് സിപിഎം പ്രധാനമായും കണ്ണുവെക്കുന്നത്. എം സ്വരാജിനെ ഉപയോഗിച്ച് 2016ല്‍ തൃപ്പൂണിത്തുറ മണ്ഡലം പിടിച്ച പോലെ പുതിയ നീക്കങ്ങളാണ് സിപിഎം നടത്തുക. ബാര്‍ കോഴ വിഷയത്തില്‍ പ്രതിക്കൂട്ടിലായ കെ ബാബുവിനെ സ്വരാജ് തോല്‍പ്പിച്ചത് 4500ഓളം വോട്ടുകള്‍ക്കായിരുന്നു.

കളമശേരി പിടിക്കും

കളമശേരി പിടിക്കും

ഇത്തവണ സിപിഎം അതേ മാതൃകയില്‍ നോട്ടമിട്ടിരിക്കുന്നത് കളമശേരി മണ്ഡലമാണ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞ് ഇത്തവണ മല്‍സരിക്കാന്‍ ഇടയില്ല എന്നാണ് വിവരം. ഈ അവസരം മുതലെടുത്ത് കളമശേരി സ്വന്തമാക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

 എഎ റഹീം കളമശേരിയില്‍?

എഎ റഹീം കളമശേരിയില്‍?

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ കളമശേരിയില്‍ മല്‍സരിപ്പിച്ചേക്കുമെന്നാണ് വിവരം. 12000ത്തിലധികം വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ ഇബ്രാഹിംകുഞ്ഞ് വിജയച്ച കളമശേരിയില്‍ ശക്തനായ യുവനേതാവിനെ ഇറക്കിയാല്‍ പിടിച്ചടക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

പുതുപ്പള്ളിയിലെ പ്രതീക്ഷ

പുതുപ്പള്ളിയിലെ പ്രതീക്ഷ

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ ജെയ്ക് പി തോമസിനാണ് സാധ്യത. ഉമ്മന്‍ ചാണ്ടിക്കൊപ്പം ഇളകാതെ നില്‍ക്കുന്ന പുതുപ്പള്ളിയില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്നത്. വിഎസ് അച്യുതാനന്ദന്റെ മലമ്പുഴയിലോ തൃത്താലയിലോ എംബി രാജേഷ് മല്‍സരിച്ചേക്കുമെന്നും കേള്‍ക്കുന്നു.

എകെ ശശീന്ദ്രന് സീറ്റ് നഷ്ടമാകുമോ

എകെ ശശീന്ദ്രന് സീറ്റ് നഷ്ടമാകുമോ

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എലത്തൂരില്‍ മല്‍സരിച്ചേക്കും. എന്‍സിപി നേതാവ് എകെ ശശീന്ദ്രന്റെ മണ്ഡലമാണിത്. ശശീന്ദ്രന് കണ്ണൂര്‍ നല്‍കിയേക്കും. കണ്ണൂരില്‍ മല്‍സരിച്ചിരുന്ന കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് വിവരം. ശശീന്ദ്രനും കടന്നപ്പള്ളിയും പ്രതിഷേധം ഉയര്‍ത്താനിടയുണ്ട്.

കേരള രാഷ്ട്രീയത്തില്‍ തലമുറമാറ്റം

കേരള രാഷ്ട്രീയത്തില്‍ തലമുറമാറ്റം

യുവാക്കളെ കൂടുതലായി രംഗത്തിറക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെ മേയറാക്കിയ സിപിഎമ്മിന്റെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പഴയ നേതാക്കളെ മാറ്റി പുതുതലമുറയ്ക്ക് അവസരം നല്‍കണമെന്ന ആവശ്യം എല്ലാ പാര്‍ട്ടിയിലുമുണ്ട്.

യുഡിഎഫിലും യുവാക്കള്‍

യുഡിഎഫിലും യുവാക്കള്‍

യുഡിഎഫിനും യുവജനങ്ങളെ കൂടുതലായി പരിഗണിക്കുന്നു എ്ന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. 60 പിന്നിട്ടവര്‍ മല്‍സരിക്കരുത് എന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഉയര്‍ത്തുന്നു. യുവാക്കളെ കളത്തിലിറക്കാന്‍ യുഡിഎഫും തയ്യാറായാല്‍ ഇത്തവണ തലമുറ മാറ്റം കേരളത്തില്‍ മൊത്തം പ്രകടമാകും.

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

English summary
CPM Tactical Move in Kerala Assembly Election 2021 with Youth candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X