കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടമുറിയ്ക്കല്‍,മുരളിയെയും സിപിഎം തിരിച്ചെടുത്തു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ഗോപി കോട്ടമുറിയ്ക്കലിനേയും എംആര്‍ മുരളിയേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. സദാചാരവിരുദ്ധപ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് ഗോപി കോട്ടമുറിയ്ക്കലിനെ പാര്‍ട്ടി പുറത്താക്കിത്. ഇവരെ തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി അഗീകരിച്ചു.

വളരെ അടുത്ത കാലത്ത് നമോ വിചാര്‍ മഞ്ചില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും കേന്ദ്രകമ്മിറ്റി അനുമതി നല്‍കി. ഒളിക്യാമറ വിവാദത്തെത്തുടര്‍ന്ന് സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Gopi Kottamurikkal

2008 ലാണ് എംആര്‍ മുരളി സിപിഎം വിട്ടത്. ഇദ്ദേഹത്തോടൊപ്പം 60 ഓളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിരുന്നു.ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കണമെന്ന ഒറ്റപ്പാലം ഏരിയകമ്മിറ്റിയുടെ തീരുമാനം ജില്ലാകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും അംഗീകരിച്ചു. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിന് കേന്ദ്രകമ്മിറ്റിയും അംഗീകാരം നല്‍കി.

English summary
CPM take back Gopi Kottamurikkal and MR Murali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X