കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം: സിപിഎം ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തിനും ചൂഷണത്തിനുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച്. സിപിഐ എം സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. നരേന്ദ്രമോഡി സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന ഭരണാധികാരികളും സംഘപരിവാറും ചേര്‍ന്ന് ദളിതര്‍ക്ക് നേരെ നടത്തുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കെതരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ അലയടിച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറി, പി ഗഗാറിന്‍, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ ശശാങ്കന്‍, വി വി ബേബി, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. വിജയ പമ്പ് പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പി ഗഗാറിന്‍ സ്വാഗതവും എം മധു നന്ദിയും പറഞ്ഞു. ദളിത് സംരക്ഷണത്തെകുറിച്ച് പറയാന്‍ എ കെ ആന്റണിക്ക് ഒരു അര്‍ഹതയുമില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഒരാള്‍ കൊല്ലപെടുകയും ചെയ്തത് ആന്റണി നേതൃത്വം നല്‍കിയ യുഡിഎഫ് ഭരണത്തിലാണ്. ഇങ്ങനെയുള്ളപ്പോഴാണ് ആന്റണി ഇപ്പോള്‍ പുണ്യാളന്റെ വേഷം കെട്ടുന്നതെന്നും എളമരം കരീം പറഞ്ഞു. ഇടതുപക്ഷം ശക്തമായിടത്ത് മാത്രമേ ദളിതര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും ലഭിക്കുന്നൂള്ളൂ.

elamaram

ആര്‍എസ്എസും സംഘപരിവാറും ചാതുര്‍വര്‍ണ്യം പറഞ്ഞ് ദളിതരെ അകറ്റി നിര്‍ത്തുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലടക്കം ദളിതനെ പൂജാരിയാക്കിയ സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് ദളിതര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിലും അവര്‍ക്കൊപ്പം നിലകൊള്ളുകയുമാണ് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ദളിത് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താലിനെപോലും കേരളസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്ന് വരുത്തിതീര്‍ക്കുകയാണ്ചിലര്‍. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോലും ഹര്‍ത്താലിന് പിന്തുണയുമായെത്തി ഇത്തരം വിചിത്രവാദങ്ങളാണ് ഉയര്‍ത്തുന്നത്.

ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌ക്രിയം; ആരോഗ്യത്തിന് ഹാനികരമായി വറുത്തതും പൊരിച്ചതുംഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌ക്രിയം; ആരോഗ്യത്തിന് ഹാനികരമായി വറുത്തതും പൊരിച്ചതും

English summary
CPM Telephone Exchange conducted march against the violence on Dali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X