സുധാകരന് മറുപടി; ആന്തൂരില്‍നിന്നും ഭീഷണി പരാതി ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ ആരോപണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി നല്‍കി. ഭീഷണിയുണ്ടെന്ന കാര്യവുമായി ആന്തൂരില്‍ നിന്നും ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മത്സരിക്കുന്നവര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ അവര്‍ക്ക് പരാതി നല്‍കാം. എന്നാല്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കാതെ പോലീസിന് നടപടിയെടുക്കാന്‍ കഴിയില്ല. പോലീസിന് നോമിനേഷന്‍ നല്‍കാന്‍ കഴിയില്ലെന്നും ചെന്നിത്തല പരിഹസിച്ചു. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം എന്നതിനാല്‍ അതേ നാണയത്തിലാണ് ചെന്നിത്തല മറുപടി പറഞ്ഞത്.

ആന്തൂരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയരുന്നു. ഇതിന്റെ അനിഷ്ടം പ്രകടിപ്പിക്കുക കൂടിയാണ് ചെന്നിത്തല പ്രതികരണത്തിലൂടെ നല്‍കിയത്. നഗരസഭയിലെ 28 വാര്‍ഡുകളില്‍ 10 എണ്ണത്തില്‍ എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത വന്നപ്പോള്‍ 4 പേരുടെ പത്രികകള്‍ തള്ളുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ആന്തൂരില്‍ ഭീണിയെ തുടര്‍ന്നാണ് പത്രിക നല്‍കാന്‍ സാധിക്കാതിരുന്നതെന്ന ആരോപണവുമായി സുധാകരന്‍ രംഗത്തെത്തിയത്. ആന്തൂരില്‍ ഭീഷണിയുള്ള പശ്ചാത്തലം ചൂണ്ടിക്കാട്ടി കേന്ദ്ര സേനയെ കണ്ണൂരില്‍ ഇറക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.












Click it and Unblock the Notifications