കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും സിപിഎം ഏറ്റെടുക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചതിന് പുറമേ സിപിഎം ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിയ്ക്കാനൊരുങ്ങുന്നതായി വാര്‍ത്ത. നേരത്തെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഗണേശോത്സവ ആഘോഷവും വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

വര്‍ഗ്ഗീയ വിരുദ്ധ പ്രചാരണ പരിപാടിയാണ് സിപിഎം നടത്താനുദ്ദേശിയ്ക്കുന്നത്. ചട്ടമ്പിസ്വാമി ജയന്തി ദിനത്തില്‍ തുടങ്ങി അയ്യങ്കാളി ജയന്തി ദിനത്തില്‍ അവസാനിയ്ക്കുന്ന രീതിയിലാണ് പ്രചാരണ പരിപാടികള്‍.

CPM

ഓഗസ്റ്റ് 24 നാണ് ചട്ടമ്പിസ്വാമി ജയന്തി. 28 ന് അയ്യങ്കാളി ജയന്തിയും. ഓഗസ്റ്റ് 19 ന് പി കൃഷ്ണപിള്ള ദിനം മുതലേ വര്‍ഗ്ഗീയ വിരുദ്ധ കാമ്പെയ്‌നിന്റെ പ്രചാരണ പരിപാടികള്‍ തുടങ്ങും.

ഹിന്ദു ഭൂരിപക്ഷത്തെ തങ്ങളോടൊപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സിപിഎം ഇത് ഔദ്യോഗികമായി അംഗീകരിയ്ക്കുന്നില്ല.

ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ ഇപ്പോള്‍ ചില ജാതി സംഘടനകള്‍ മാത്രം ഏറ്റെടുത്ത് ആഘോഷിയ്ക്കുന്ന രീതിയാണ് ഉള്ളത്. ഇതിനെ മറികടക്കാനാണ് സിപിഎം ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

English summary
CPM to celebrate Chattampi Swami and Ayyankali birth anniversaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X