കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കേരളത്തെ വിഘടിപ്പിയ്ക്കുമോ... കാസര്‍കോട്ടെ പുതിയ പത്രം എന്തിന്?

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ സിപിഎമ്മിന്റെ മുഖപത്രം ഏതെന്ന് ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ പോലും പറയും അത് ദേശാഭിമാനിയാണെന്ന്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്ക് കേരളത്തില്‍ മറ്റൊരു പത്രത്തിന്റെ ആവശ്യമില്ല.

പക്ഷേ സിപിഎം പുതിയൊരു പത്രം കൂടി തുടങ്ങുന്നു എന്നാണ് കാസര്‍കോട് നിന്നുള്ള വാര്‍ത്ത. അത് പക്ഷേ മലയാളത്തിലല്ല, കന്നഡ ഭാഷയില്‍ ആണെന്ന് മാത്രം.

CPM Flag

'തുളുനാട് ടൈംസ്' എന്ന പേരിലാണ് സിപിഎം പുറത്തിറക്കുന്നത്. കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയിലെ കന്നഡ സംസാരിയ്ക്കുന്നവരില്‍ സ്വാധീനം ഉറപ്പിയ്ക്കാന്‍ വേണ്ടിയാണ് സായാഹ്ന ദിനപത്രം തുടങ്ങുന്നത് എന്നാണ് വിശദീകരണം.

എന്നാല്‍ 'തുളുനാടിന്' വേണ്ടി വാദിയ്ക്കുന്നവരാണ് ഈ പ്രദേശത്തുള്ളത്. അവരെ വൈകാരികമായി മുതലെടുക്കുക എന്ന ലക്ഷ്യവും പാര്‍ട്ടിയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന് അത്യാവശ്യം സ്വാധീനമുണ്ട്. എന്നാല്‍ വടക്കന്‍ മേഖലയില്‍ അടുത്തിടെയായി ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. കന്നഡ സംസാരിയ്ക്കുന്നവരുടെ ഇടയിലാണ് ഇത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് വരെ 'കാസര്‍കോട് സമാചാര്‍' എന്ന പേരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരു പത്രം ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് പാര്‍ട്ടിയ്ക്ക് മേഖലയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്നാണ് അവകാശവാദം.

എന്നാല്‍ ഇപ്പോള്‍ 'തുളുനാട് ടൈംസ്' എന്ന പേരില്‍ പത്രം പുറത്തിറക്കുമ്പോഴാണ് പലരും സംശയം ഉന്നയിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെപ്തംബര്‍ 3 ന് പത്രം ഉദ്ഘാടനം ചെയ്യുന്നത്.

English summary
CPM to launch Kannada Newspaper at Kasarkode. The evening newspaper Tulunadu Times, will be launched by CPM Generala Secretary Sitaram Yechury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X