കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതക വിലക്കയറ്റം: സിപിഎം പ്രതിഷേധത്തിന്, ജനങ്ങളോടുള്ള ക്രൂരതയെന്ന് വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാചകവാതകത്തിന്റെ പെട്രോള്‍-ഡീസല്‍ വിലയും കുത്തനെ കുതിച്ച് കയറുകയാണ്. ഇന്നും പാചകവാതകത്തിന് സിലിണ്ടറിന് 26 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 726 രൂപ സിലിണ്ടറിന് സാധാരണക്കാരന്‍ നല്‍കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി ഇതിനെ വിമര്‍ശിക്കുന്നുണ്ട്. സിപിഎമ്മും കടുത്ത പ്രക്ഷോഭത്തിലേക്ക് ഇറങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചു. ഈ മാസം ആറിനാണ് പ്രക്ഷോഭം. കേന്ദ്ര സര്‍ക്കാരിനെതിരെ ജനദ്രോഹ നീക്കത്തിനെതിരെയാണ് സമരമെന്ന് വിജയരാഘവന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

1

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍ ഡിഎഫ് തീരുമാനിച്ചു. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വര്‍ദ്ധിപ്പിച്ചും കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണ്.

ജനതയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്ക് കഴിയുകയുള്ളൂ. കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുമ്പോള്‍ ഒരിഞ്ചും മുന്നോട്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന നിഷ്ഠൂരതയാണ് മോദി സര്‍ക്കാരിന്റേത്. പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാന്‍ കേന്ദ്രം തയ്യാറായില്ല.

2021ല്‍ 35 ദിവസത്തിനുള്ളില്‍ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും ഇതേനിരക്കില്‍ വില വര്‍ദ്ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ദ്ധനവ് കുടുംബ ബജറ്റ് തകര്‍ക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരള ജനത മുന്നോട്ടുവരണം. ആറിന് നടക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

English summary
cpm to protest against rising price of cooking gas and petrol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X