Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും, സിപിഎം സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. കൈരളി ടിവി എംഡിയായ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് കൂടിയാണ്. എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടായ ഡോ. വി ശിവദാസന്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസ് | Oneindia Malayalam

    ഏപ്രില്‍ മുപ്പതിനാണ് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കെകെ രാഗേഷ്, പിവി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത് ഏപ്രില്‍ 21നാണ്. പിവി അബ്ദുള്‍ വഹാബ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. രാജ്യസഭാ എംപിയായി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച കെകെ രാഗേഷിന് വീണ്ടും സിപിഎം അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദില്ലിയില്‍ കര്‍ഷക സമരത്തിലടക്കം രാഗേഷ് സജീവ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചത്.

    cpim

    പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+