കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആസൂത്രിത നീക്കം, മൂന്ന് മലയാള മാധ്യമങ്ങൾക്കെതിരെ സിപിഎം

Google Oneindia Malayalam News

പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് എതിരെ നിരന്തരമായ നുണപ്രചാരണം നടക്കുന്നതായി ആരോപിച്ച് സിപിഎം. പത്തനംതിട്ടയിലെ സിപിഎം, എല്‍ഡിഎഫ് കമ്മിറ്റികളില്‍ വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നതായുളള വാര്‍ത്തകള്‍ തള്ളിയാണ് പാര്‍ട്ടി നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

 ജോസഫ് വാഴക്കൻ, തമ്പാനൂർ രവി,വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പുറത്താകും; പുന;സംഘടന ചർച്ച ജോസഫ് വാഴക്കൻ, തമ്പാനൂർ രവി,വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പുറത്താകും; പുന;സംഘടന ചർച്ച

ചില മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നെ് കായംകുളം എംഎല്‍എ യു പ്രതിഭ ആരോപിച്ചിരുന്നു. അത് വീണാ ജോര്‍ജാണ് എന്ന് സിപിഎം കമ്മിറ്റികളില്‍ വിമര്‍ശനം ഉയര്‍ന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട് മലയാളത്തിലെ മൂന്ന് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം.

1

പത്തനംതിട്ട സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍ഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റികളിലും വീണാ ജോര്‍ജിന് എതിരെ വിമര്‍ശനം ഉയര്‍ന്നതായാണ് വാര്‍ത്തകള്‍ വന്നത്. പാര്‍ട്ടി നേതാക്കള്‍ വിളിച്ചാല്‍ പോലും ആരോഗ്യമന്ത്രിയെ ഫോണില്‍ കിട്ടുന്നില്ലെന്നും ജില്ലയില്‍ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും സിപിഎം നേതാക്കളെ ഒഴിവാക്കുന്നതായുമാണ് വാര്‍ത്തകള്‍ വന്നത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. '' ആരോഗ്യമന്ത്രി സ:വീണ ജോര്‍ജിനെ എതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഒരേ കേന്ദ്രത്തില്‍ നിന്നും പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ്.

3

സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും സഖാവ് വീണ ജോര്‍ജിനെതിരെ ചില കേന്ദ്രങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ ആറന്മുളയിലെ ജനങ്ങള്‍ സഖാവ് വീണ ജോര്‍ജിനെ തെരഞ്ഞെടുത്തത്. എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

4

മാധ്യമം ദിനപത്രം, മീഡിയവണ്‍ ചാനല്‍ ,മീഡിയവണ്‍ ഓണ്‍ലൈന്‍ , മംഗളം ദിനപത്രം ഇവര്‍ക്കെതിരെ ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കും .ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ശ്രീമതി വീണ ജോര്‍ജ് നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നത്. കോവിഡിന് പുറമേ സി ക്കാ വൈറസ് ,നിപ്പാ എന്നിവയുടെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് .

5

ആദ്യ 100 ദിവസം കൊണ്ട് തന്നെ തന്നെ മികച്ച വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ ഒരു സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാര്‍ . ആരോഗ്യ വകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കേരളത്തിലെ ആകെ ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. വ്യാജ വാര്‍ത്തകളെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു''.

Recommended Video

cmsvideo
ഒറ്റ ദിവസം കൊണ്ട് നിപ ലാബ്: 6 ദിവസം കൊണ്ട് 155 പരിശോധനകള്‍: നിപ പ്രതിരോധം മാത്യക

English summary
CPM to take legal action against three Malayalam Media for reports against Health Minister Veena George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X