കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴക്കോസ് വീണ്ടും 'കുത്തിപ്പൊക്കും''; മാണിക്കെതിരെ കുരുക്ക് മുറുക്കാന്‍ സിപിഎം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ഇടതു പക്ഷത്തേക്കെന്ന പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ യൂഡിഎഫിലേക്ക് മടങ്ങിയ മാണിക്കെതിരെ കുരുക്ക് മുറുക്കാന്‍ സിപിഎം തയ്യാറാവുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലപാടില്‍ ആടി നിന്നിരുന്ന മാണി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കി പഴയ പാളയത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ അനൗദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

മുന്‍ തീരുമാന പ്രകാരം ഉപതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സില്‍ നിന്ന് രാജ്യസഭാ സീറ്റ് കൂടി കിട്ടിയതോടെ യുഡിഎഫിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം കൂടിയുണ്ടായി. ഇതോടെ വെട്ടിലായത് ശരിക്കും സിപിഎം ആയിരുന്നു. ആടിനിന്നിരുന്ന മാണിയെ പാട്ടിലാക്കാന്‍ ബാർക്കോഴക്കേസില്‍ എടുത്തിരുന്ന അയഞ്ഞ സമീപനം മാറ്റി മാണിയെ കുടുക്കാനുള്ള കുരിക്കു മുറുക്കാനാകും സര്‍ക്കാറിന്റേയും അതിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റേയും ഇനിയുള്ള നീക്കം.

സുന്ദരി പെണ്ണ് ഇനി ശത്രു

മാണിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ കോരളാ കോണ്‍ഗ്രസ്സെന്ന 'സുന്ദരിയാ പെണ്ണ്' ഇനി മുതല്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുവാണ്. മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരാനായി അയച്ചിട്ടിരുന്ന ബാര്‍കോഴക്കേസ് ഇനി പിണറായി സര്‍ക്കാര്‍ വീണ്ടും കുത്തിപ്പൊക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കനത്ത പരാജയത്തിന് ആക്കം കൂട്ടിയ ബാര്‍കോഴ കേസിലെ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു. കോഴവാങ്ങിയതിനും കൊടുത്തതിനും തെളിവില്ലെന്ന് ഈ ജനുവരിയില്‍ വിജിലന്‍ കോടതിയെ അറിയിച്ചിരുന്നു.

തകിടം മറിഞ്ഞ പ്രതീക്ഷകള്‍

തകിടം മറിഞ്ഞ പ്രതീക്ഷകള്‍

മാണിയെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിലൂടെ മധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടത് പക്ഷത്ത് എത്തിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ പരസ്യ നിലപാടെടുക്കുന്ന സിപിഐയുടെ മുന്നണിക്കകത്തെ പ്രാധാന്യം കുറക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നില്‍ ഉണ്ടായിരുന്നു. അപകടം മണത്ത സിപിഐ മാണിക്കെതിരെ രംഗത്ത് വന്നു. ഇത് പലപ്പോഴും സിപിഎം-സിപിഐ നേതാക്കുളുടെ വാക്ക് തര്‍ക്കത്തിലാണ് കലാശിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ മാണിയുടെ പിന്തുണ സിപിഎം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകായിരുന്നു.

കുത്തിപ്പൊക്കല്‍

കുത്തിപ്പൊക്കല്‍

മാണി യുഡിഎഫില്‍ എത്തിയതോടെ വിജിലന്‍സിനേക്കൊണ്ട് കോടതിയില്‍ പഴയ നിലപാട് തിരുത്തിച്ച് ബാര്‍കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കാനുള്ള അലോചന സിപിഎം തുടങ്ങിക്കഴിഞ്ഞു. ഇതിനായി കോടതിയില്‍ പുനരന്വേഷണത്തിന് അനുമതി തേടിയേക്കും.

മാണിയെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏഴ് തടസ്സ ഹര്‍ജികള്‍ ഇപ്പോള്‍ കോടതിയിലുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ വിജിലന്‍സ് എതിരു നില്‍ക്കില്ല. മാണിക്ക് കേസില്‍ വിജിലന്‍സ് രണ്ട് വണ്ട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നെങ്കിലും രണ്ട് വട്ടവും വിശദമായ അന്വേഷണത്തിന് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി മടക്കിയിരുന്നു.

ആദ്യം യുഡിഎഫ്

ആദ്യം യുഡിഎഫ്

മാണിയെ കുറ്റവിമുക്തനാക്കികൊണ്ടു ആദ്യ രണ്ട് റിപ്പോര്‍ട്ടുകളും വിജിലന്‍ നല്‍കിയത് യുഡിഎഫ് ഭരണകാലത്തായിരുന്നു. മാണി ബാറുടമകളില്‍ നിന്ന് 25 ലക്ഷം കോഴവാങ്ങി എസ്പി ആര്‍ സുകേശന്റെ റിപ്പോര്‍ട്ട് തിരുത്തി, തെളിവില്ലാത്തതിനാല്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് ഡി.ജി.പി ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് എഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിക്കളയുകായിരുന്നു. മാണിക്കനുകൂലമായി ഒരിക്കല്‍ കൂടി വിജിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

വിഎസ്സും തടസ്സം

വിഎസ്സും തടസ്സം

മാണിയെ കുറ്റവിമുക്തനാക്കുന്നതിനെതിരെ ജൂലായ് 4 ന് കോടതി പരിഗണിക്കുന്നതെന്ന് 7 തടസ്സ ഹര്‍ജ്ജികളാണ്. ബിജുരമേശ്, നോബിള്‍ മാത്യൂ, വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് കോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ വിഎസ് അച്യതാനന്ദന്‍, വി മുരളീധരന്‍, പികെ രാജു എന്നിവരുടെ തടസ്സ ഹര്‍ജികളും വരാനിരിക്കുന്നു. വിജിലന്‍സ് ഒതുക്കിയ തെളുവുകള്‍ കോടതിയിലെത്തിയാല്‍ പുനരന്വേഷണത്തിന് വഴിയൊരുങ്ങും

English summary
cpmto take the bar case back to center stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X