കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് വിടുന്നവരെ കൂടെ കൂട്ടാനൊരുങ്ങി സിപിഎം; തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റേത്

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്തേക്ക് വരുന്ന നേതാക്കളെ കൂടെ കൂട്ടാനൊരുങ്ങി സിപിഎം. ഇക്കഴിഞ്ഞ സെപ്റ്റംബർ 10ന് ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് കോൺഗ്രസിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തത്. കോൺഗ്രസിൽ നിന്നും നിരവധി നേതാക്കൾ വൈകാതെ സിപിഎമ്മിലേക്കെത്തുമെന്നുള്ള ധാരണയിൽ സെക്രട്ടറിയേറ്റ് എത്തിച്ചേർന്നു. എന്നാൽ പ്രാരംഭഘട്ടത്തിൽ ഇങ്ങനെ എത്തുന്നവർക്ക് പാർട്ടി അംഗത്വമോ ഘടകങ്ങളുടെ ചുമതലയോ നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.

1

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കോൺഗ്രസ് വിട്ട് ഇടതുമുന്നണിക്കൊപ്പം ചേക്കേറിയത്. പി സി ചാക്കോ തിരികൊളുത്തി വച്ച കോൺഗ്രസിലെ പൊട്ടിത്തെറിയുടെ നിലവിലുള്ള അവസാന ഇരയാണ് കെ പി അനിൽകുമാർ.

സോണിയയെ മദാമ്മയെന്ന് വിളിച്ചയാള്‍ക്ക് അച്ചടക്കത്തെ കുറിച്ച് പറയാന്‍ എന്ത് അര്‍ഹത; മുരളിക്കെതിരെ അനില്‍കുമാര്‍സോണിയയെ മദാമ്മയെന്ന് വിളിച്ചയാള്‍ക്ക് അച്ചടക്കത്തെ കുറിച്ച് പറയാന്‍ എന്ത് അര്‍ഹത; മുരളിക്കെതിരെ അനില്‍കുമാര്‍

2

കഴിഞ്ഞ ഏഴ് മാസത്തിനിടെ ആറ് പ്രധാനപ്പെട്ട നേതാക്കളാണ് കോൺഗ്രസ് വിട്ട് ചെങ്കൊടിത്തണലിൽ അഭയം പ്രാപിച്ചത്. കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ചു കൊണ്ടായിരുന്നു പലരും രാജി പ്രഖ്യാപനം നടത്തി സിപിഎമ്മിനൊപ്പം ചേർന്നത്.

'മിഷൻ യുപി' രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ്: നൂറ് ക്യാമ്പുകളിൽ 30000 പേർക്ക് പരിശീലനം'മിഷൻ യുപി' രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ്: നൂറ് ക്യാമ്പുകളിൽ 30000 പേർക്ക് പരിശീലനം

3

എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കോൺഗ്രസിലെ നിലവിലെ പൊട്ടിത്തെറികളും സംഭവവികാസങ്ങളും വിശദമായി ചർച്ച ചെയ്തു. കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ സിപിഎമ്മിനൊപ്പം ചേരാൻ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ സിപിഎമ്മിനൊപ്പമെത്തുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

ഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെ

4

കേരളത്തിലെ കോൺഗ്രസ്സിനെ ദുർബലപ്പെടുത്താനുള്ള ഒരു ശ്രമവും പാഴാക്കി കളയരുതെന്നാണ് സിപിഎം നിർദേശം. കോൺഗ്രസിൽ നിന്ന് ഇടഞ്ഞുനിൽക്കുന്നവരെയും നേതൃത്വത്തിനെതിരെ പരസ്യവിമർശനങ്ങൾ നടത്തി പുറത്തേക്ക് വരാൻ ആഗ്രഹിക്കുന്നവരെയും പരമാവധി സിപിഎമ്മിനൊപ്പമെത്തിക്കാൻ നേതാക്കൾ മുൻകൈയെടുക്കണമെന്നാണ് സെക്രട്ടറിയേറ്റ് സ്വീകരിച്ച തീരുമാനം. ഇതിനുള്ള ചരടുവലികൾ പാർട്ടി പ്രാദേശിക നേതൃത്വത്തിലടക്കം സജീവമായി കഴിഞ്ഞതായിട്ടാണ് ലഭിക്കുന്ന സൂചനകൾ.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

5

അതേസമയം ഇത്തരത്തിൽ പാർട്ടിയിലേക്ക് വരുന്നവർക്ക് നേരിട്ട് സ്ഥാനം നൽകുന്ന നയം ഇടതുമുന്നണിക്കില്ല. പ്രാരംഭഘട്ടത്തിൽ യാതൊരു വിധത്തിലുള്ള അംഗത്വമോ ഘടകങ്ങളുടെ ചുമതലയോ സാധാരണഗതിയിൽ നൽകാറില്ല.

6

പകരം വർഗ്ഗ ബഹുജന സംഘടനകൾക്കൊപ്പം ഇക്കൂട്ടരെ അണിനിരത്താറാണ് പതിവ്. പിന്നീട് പാർലമെൻററി സ്ഥാപനങ്ങളിലേക്കും സർക്കാർ സ്ഥാപനങ്ങളുടെ ചുമതലയിലേക്കും ഇത്തരക്കാരെ കൊണ്ടുവന്നേക്കും.

7

കർഷക സംഘടനകൾ, ട്രേഡ് യൂണിയനുകൾ തുടങ്ങിയവയിലും സ്ഥാനം നൽകാറുണ്ട്. അത്തരത്തിലുള്ള തീരുമാനങ്ങളും സാധാരണ സ്വീകരിക്കാറുള്ളത് സംസ്ഥാന സെക്രട്ടറിയേറ്റിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യപ്പെടുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സമിതി കൂടി അംഗീകരിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ളത്.

തലമുറ മാറ്റം ഏത് മേഖലയിലും അനിവാര്യം; എംഎല്‍എ ആകാനില്ല, ആദ്യ സിനിമ കണ്ടിട്ടില്ലെന്നും സലീം കുമാര്‍തലമുറ മാറ്റം ഏത് മേഖലയിലും അനിവാര്യം; എംഎല്‍എ ആകാനില്ല, ആദ്യ സിനിമ കണ്ടിട്ടില്ലെന്നും സലീം കുമാര്‍

8

കോൺഗ്രസ്സിൽ നിന്നു വരുന്നവർക്ക് അർഹമായ പ്രാതിനിധ്യം സിപിഎമ്മിൽ നൽകുന്നതും പതിവാണ്. കൂടാതെ കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം അണിചേരുന്നവരെ ഒരു സ്ഥാനവുമില്ലാതെ വെറുതെ നിർത്താതെ ബന്ധപ്പെട്ട ചുമതലകൾ നൽകാനും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തലിൽ എത്തിച്ചേർന്നിട്ടുണ്ട്

9

കോൺഗ്രസ് വിട്ട് വരുന്നവരെ സിപിഎമ്മിലേക്ക് ആകർഷിക്കാൻ സാധാരണഗതിയിൽ പാർട്ടിയിൽ പ്രത്യേക നടപടികൾ സ്വീകരിക്കാറുണ്ട്. ഏതു പാർട്ടിയിൽ നിന്ന് വന്നാലും സിപിഎമ്മുമായി യോജിച്ചു പോകുന്നവർക്കാണ് മുൻഗണന. പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന എല്ലാവർക്കും സിപിഎം പരിഗണന നൽകേണ്ടതില്ല. കോൺഗ്രസിൽ നിന്ന് വരുന്ന പ്രമുഖ നേതാക്കളെ നോക്കി പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്.

കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല; അനിൽകുമാറിന് മറുപടിയുമായി വി ഡി സതീശൻകോൺഗ്രസിൽ നിന്ന് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല; അനിൽകുമാറിന് മറുപടിയുമായി വി ഡി സതീശൻ

11

എന്നാൽ, നേതാക്കളെ അങ്ങോട്ട് പോയി പാർട്ടിയിലേക്ക് സ്വീകരിച്ച് ആനയിച്ചു കൊണ്ടു വരേണ്ടതില്ലെന്ന നിലപാടും സിപിഎം സ്വീകരിക്കുന്നുണ്ട്. പ്രാദേശികതലത്തിൽ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി മനസ്സറിഞ്ഞ ശേഷം സംസ്ഥാന തലത്തിലെ നേതാക്കളുമായി ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം. പ്രാദേശികതലത്തിൽ കൂടിക്കാഴ്ച നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ രഹസ്യമായിട്ടായിരിക്കും സാധാരണ നടക്കാറുള്ളത്.

കാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം: എന്ത് വസ്ത്രം ധരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത്: സയനോരകാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം: എന്ത് വസ്ത്രം ധരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത്: സയനോര

11

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്തിൻ്റെ സിപിഎം പ്രവേശനവും അതീവ രഹസ്യമായിട്ടായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിപിഎമ്മിൻ്റെ പത്രസമ്മേളന വേദിയിലേക്ക് പ്രശാന്ത് എത്തിയതും അന്ന് പ്രത്യേകതയായിരുന്നു. ആനാവൂർ നാഗപ്പനൊപ്പമെത്തിയായിരുന്നു പ്രശാന്ത് സിപിഎമ്മിനൊപ്പം ചേർന്നത്.

12

അതേസമയം, കെ പി അനിൽകുമാർ പത്രസമ്മേളനം നടത്തി അവസാനനിമിഷം "ഇനി നമുക്ക് എകെജി സെൻററിലേക്ക് പോകാമല്ലേ''യെന്ന് പറഞ്ഞുകൊണ്ട് പിഎസ് പ്രശാന്തിനൊപ്പമെത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കുകയായിരുന്നു. പിന്നീട് കോടിയേരി അനിൽകുമാറിനെ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചതും വലിയ വാർത്തയായിരുന്നു.

13

കൂടാതെ, അനിൽകുമാർ സിപിഎമ്മിനൊപ്പം ചേരുന്നതിന് നേരത്തെ തന്നെ അണിയറയിൽ ചരടുവലികൾ നടന്നിരുന്നതായിട്ടാണ് പുറത്തുവരുന്ന വിവരം.അനിൽകുമാർ കൂടി പാർട്ടി വിട്ടതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം മുൻപെങ്ങുമില്ലാത്ത വിധത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. പി സി ചാക്കോ, പി എം സുരേഷ് ബാബു, ലതികാ സുഭാഷ്, പി എസ് പ്രശാന്ത്, കെ പി അനിൽകുമാർ, എ വി ഗോപിനാഥ് തുടങ്ങി പ്രമുഖരായ ആറ് കോൺഗ്രസ് നേതാക്കൾ ഇക്കഴിഞ്ഞ 7 മാസത്തിനിടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് ചുമതലയൊഴിഞ്ഞത്.

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

English summary
The CPM is preparing to bring together leaders coming out of the Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X