കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍സൂഖിയുമായി അനുനയ ചര്‍ച്ച, രക്ഷപ്പെടാന്‍ കോടിയേരിയും മകനും പതിനെട്ടടവും പയറ്റുന്നു

ബിനോയിക്കെതിരെയുള്ള നിയമനടപടിയല്ല ഉദ്ദേശിക്കുന്നതെന്നും പണം തിരിച്ച് കിട്ടാനാണ് ശ്രമങ്ങളെന്നും മര്‍സൂഖിയുടെ അഭിഭാഷകന്‍ രാംകിഷോര്‍ സിങ് യാദവ് പറയുന്നു

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെയുള്ള ആരോപണത്തില്‍ സിപിഎം അനുനയ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. കോടിയേരിയും മകനും യുഎഇ കമ്പനിയുടമ മര്‍സൂഖിയുമായി സിപിഎം നേതൃത്വം നേരിട്ട് തന്നെ ചര്‍ച്ച തുടങ്ങിയെന്നാണ് സൂചന.

നേരത്തെ ബിനോയിക്കെതിരേ പരാതി നല്‍കിയ മര്‍സൂഖി കേരളത്തിലെത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്താസമ്മേളനത്തിനായി എത്തുമെന്ന് കണ്ടതോടെയാണ് കോടിയേരിയും നേതൃത്വവും പുതിയ തന്ത്രം പയറ്റുന്നത്. നേരത്തെ തന്നെ മകനെ ന്യായീകരിച്ച് കുടുങ്ങിയ കോടിയേരി വളരെ കഷ്ടപ്പെട്ടായിരുന്നു ആരോപണങ്ങളെല്ലാം തേച്ച് മാച്ച് കളഞ്ഞത്.

ഒത്തുതീര്‍പ്പ് മാത്രം ലക്ഷ്യം

ഒത്തുതീര്‍പ്പ് മാത്രം ലക്ഷ്യം

ബിനോയിക്കെതിരെയുള്ള നിയമനടപടിയല്ല ഉദ്ദേശിക്കുന്നതെന്നും പണം തിരിച്ച് കിട്ടാനാണ് ശ്രമങ്ങളെന്നും മര്‍സൂഖിയുടെ അഭിഭാഷകന്‍ രാംകിഷോര്‍ സിങ് യാദവ് പറയുന്നു. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള മൂന്ന് പ്രമുഖര്‍ വഴിയാണ് മധ്യസ്ഥ ചര്‍ച്ച നടക്കുന്നത്. ഇവരുടെ പേര് വെളിപ്പെടുത്തിയില്ല.

കോടിയേരി ഉറപ്പ് നല്‍കി

കോടിയേരി ഉറപ്പ് നല്‍കി

ഫെബ്രുവരി അഞ്ചിനുള്ളില്‍ പണം ലഭ്യമാക്കുമെന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കോടിയേരി ഉറപ്പു നല്‍കിയിട്ടുണ്ട്. നേതൃത്വവും ഇടപെട്ടെന്നാണ് സൂചന. ഈ ദിവസത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ തിരുവനന്തുപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്നും മര്‍സൂഖി വ്യക്തമാക്കിയിട്ടുണ്ട്.

ബിനോയിക്കെതിരെയുള്ളത് സാമ്പത്തിക കുറ്റകൃത്യം

ബിനോയിക്കെതിരെയുള്ളത് സാമ്പത്തിക കുറ്റകൃത്യം

ദുബായില്‍ കേസില്ലെന്ന ബിനോയുടെ വാദം തെറ്റാണ്. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ക്രിമിനല്‍ കേസില്ലെന്ന വാദം നിലനില്‍ക്കില്ല. കോടതി പറഞ്ഞത് ഇക്കാര്യമല്ലെന്നും മര്‍സൂഖിയുടെ അഭിഭാഷകന്‍ പറഞ്ഞു. പരാതിയിലെ യാഥാര്‍ഥ്യങ്ങളും ബിനോയ് പണം തിരിച്ചടച്ചിട്ടില്ലെന്നുമുള്ള കാര്യങ്ങള്‍ തന്റെ പക്കല്‍ രേഖയുണ്ട്. ഇതോടൊപ്പം ചില അതിപ്രധാന രേഖകളും കൈവശമുണ്ടെന്നും മര്‍സൂഖി പറഞ്ഞു.

ദുബായിലും ഒത്തുതീര്‍പ്പ്

ദുബായിലും ഒത്തുതീര്‍പ്പ്

കേരളത്തില്‍ മാത്രമല്ല ദുബായിലെ ഇടപാടുകള്‍ സംബന്ധിച്ചും ഒത്തുതീര്‍പ്പ് നടത്തുമെന്ന് മര്‍സൂഖി വ്യക്തമാക്കിയിട്ടുണ്ട്. ദുബായില്‍ ബിനോയിക്കെതിരെയുള്ള നിയമനടപടികള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത് തുടരാന്‍ മര്‍സൂഖിക്ക് താല്‍പര്യമില്ല. ബിനോയ് 13 കോടിയാണ് തരാനുള്ളത്. വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് 11 കോടിയും തരാനുണ്ടെന്ന് മര്‍സൂഖിയുടെ അഭിഭാഷകന്‍ പറഞ്ഞു.

യെച്ചൂരിയെയും കണ്ടു

യെച്ചൂരിയെയും കണ്ടു

പണം തിരിച്ചുകിട്ടുന്നതിനായി സിപിഎം കേന്ദ്ര നേതൃത്വത്തെയാണ് മര്‍സൂഖി ആദ്യം സമീപിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. കേരളസര്‍ക്കാരിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരും ഒത്തുതീര്‍പ്പിനായി ശ്രമിച്ചിരുന്നുവെന്ന് മര്‍സൂഖിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ പരോക്ഷമായി ഇടപെട്ടത്.

പണം വാങ്ങി പറ്റിച്ചു

പണം വാങ്ങി പറ്റിച്ചു

ബാങ്ക് പലിശയും കോടതിചെലവും അടക്കം 13 കോടി രൂപയാണ് ബിനോയ് കമ്പനിക്ക് നല്‍കാനുള്ളതെന്ന് മര്‍സൂഖി പറയുന്നു. ബിനോയ് പണം വാങ്ങി തന്നെ പറ്റിച്ചു. നല്ല ഉദേശത്തോടെയല്ല അയാള്‍ പണം വാങ്ങിയത്. കേസ് വന്നതോടെ ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു. ഒരുവര്‍ഷത്തിലധികമായി ഇയാള്‍ ദുബായില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബിനോയ് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്‌തെന്ന് മര്‍സൂഖി പറയുന്നു.

കോടിയേരി പ്രതിരോധത്തില്‍

കോടിയേരി പ്രതിരോധത്തില്‍

മകന് തെറ്റിപ്പറ്റിയിട്ടില്ലെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ കോടിയേരി മര്‍സൂഖി വരുമെന്നറിഞ്ഞതോടെ പ്രതിരോധത്തിലാണ്. മകനെതിരെ കേസില്ലെന്ന ദുബായ് കോടതിയുടെ രേഖ വന്നതോടെ കോടിയേരി നേരത്തെ വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മര്‍സൂഖി തെളിവും കൊണ്ടുവരുന്നതോടെ മകനെ ന്യായീകരിക്കാന്‍ കോടിയേരി പാടു പെടുകയാണ്. അതോടൊപ്പം അദ്ദേഹത്തിന്റെ പ്രതിച്ഛായക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

കോടതിക്ക് തെറ്റിയോ

കോടതിക്ക് തെറ്റിയോ

കോടതിയുടെ രേഖകളില്‍ ബിനോയിക്കെതിരെ കേസില്ലെന്നാണ് ഉള്ളത്. ഇക്കാര്യം ദുബായ് കോടതി രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിയെ ബിനോയ് തെറ്റിദ്ധരിപ്പിച്ചതാണോ. ബിനോയിക്കെതിരെയുള്ള കേസ് സാമ്പത്തിക കുറ്റകൃത്യമാണെന്ന് പറഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ സംശയം വന്നിരിക്കുന്നത്. അപ്പോള്‍ ബിനോയ് നാട്ടിലേക്ക് കടന്നത് എന്തിനാണെന്ന ചോദ്യമുയരുന്നു ണ്ട്. കേസ് 60000 ദിര്‍ഹം പിഴയടച്ച് ഒത്തുതീര്‍പ്പാക്കിയെന്നും ബിനോയ് പറഞ്ഞിരുന്നു. കോടതിയുടെ സാക്ഷ്യപത്രത്തിലും ഇപ്രകാരം പറയുന്നുണ്ട്.

English summary
cpm tries to mediate in kodiyeris sons case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X