കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവാകരനെ കൊന്നതു വിറകുമുട്ടിയ്ക്കു തലയ്ക്കടിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആദ്യം സിപിഎം സംരക്ഷിക്കാന്‍ ഒരുങ്ങി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ദിവാകരന്‍ കയര്‍ തടുക്ക് വാങ്ങാന്‍ തയ്യാറാകാഞ്ഞതും ദിവാകരന്‌റെ മകന്‍ ദിലീപ് ഈ വിഷയം വാര്‍ഡ് സഭയില്‍ ഉന്നയിച്ചതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിറകു മുട്ടിയും തടിക്കഷ്ണങ്ങളുമായി രാത്രി ദിവാകരന്‌റെ വീടിന്‌റെ മുന്‍വാതില്‍ പൊളിച്ചകത്തുകയറിയ സിപിഎം എല്‍സി സെക്രട്ടറി അടങ്ങുന്ന സംഘം ദിവാകരനെ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തടി കഷ്ണത്തിന് ദേഹമാസകലം അടിച്ചു. തടിക്കഷ്ണത്തിനു തലയ്‌ക്കേറ്റ അടിയില്‍ ദിവാകരന്‍ ബോധരഹിതനാവുകയായിരുന്നു.

തുടര്‍ന്ന് സംഘം വീട്ടിലുണ്ടായിരുന്ന മകന്‍ ദിലീപിനെയും ദിലീപിന്റെ ഭാര്യ രശ്മിയെയും ആക്രമിച്ചു. ബഹളം കേട്ടു പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ പിന്‍വാങ്ങി. അക്രമത്തില്‍ മാരകമായി തലയ്ക്കു പരിക്കേറ്റു രക്തം വാര്‍ന്നൊലിക്കുകയായിരുന്ന ദിവാകരനെ ആദ്യം ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഡിസംബര്‍ ഒന്‍പതിന് ദിവാകരന്‍ മരിക്കുകയായിരുന്നു.

divakaran

2009 നവംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും ചേര്‍ത്തല സ്വദേശിയുമായ ദിവാകരന്‌റെ വീട്ടില്‍ കയര്‍ കോര്‍പ്പറേഷന്റെ 'വീട്ടിലൊരു കയര്‍ ഉല്‍പ്പന്നം' പദ്ധതിയുടെ ഭാഗമായാണ് കയര്‍ തടുക്ക് വില്‍പ്പനയ്ക്കു സിപിഎം ലോക്കല്‍ സെക്രട്ടറി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തുന്നത്. എന്നാല്‍ മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയായ ദിവാകരന്‍ തടുക്കിന്റെ വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങുവാന്‍ തയ്യാറായില്ല.

byju

വിലത്തര്‍ക്കം തുടര്‍ന്നതോടെ തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധപൂര്‍വം തടുക്ക് ദിവാകരന്‌റെ വീട്ടില്‍ വച്ചിട്ട് പോയി. അന്ന് ഉച്ചയ്ക്ക്‌ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് വിഷയം വാര്‍ഡ് സഭയില്‍ ഉന്നയിച്ചു. കയര്‍ വില്‍പ്പന ഭീഷണിപ്പെടുത്തിയാണെന്നും ചൂഷണമാണ് ചെയ്യുന്നതെന്നും ദിലീപ് ഉന്നയിച്ചത് വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാവുകയായിരുന്നു ഇതിന്‌റെ വൈരാഗ്യത്തിലാണ് രാത്രി ദിവാകരന്‌റെ വീട് ആക്രമിച്ചത്.സിപിഎം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ബൈജുവിനെ സിപിഎം നീക്കുകയും ചെയ്തു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി.

English summary
cpm try to protect local committee leader from divakaran murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X