കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചു

Google Oneindia Malayalam News

കോട്ടയം: മധ്യകേരളത്തില്‍ വേരോട്ടം ശക്താക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ സിപിഎം കരുക്കള്‍ നീക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആ തന്ത്രം വിജയിക്കുകയും ചെയ്തു. യുഡിഎഫിന്റെ കോട്ടകള്‍ തരിപ്പണമായി. ജോസ് പക്ഷത്തിന്റെ സാന്നിധ്യമാണ് ഇക്കാര്യത്തില്‍ ഇടതുമുന്നണിക്ക് നേട്ടമായത് എന്ന് ഘടകകക്ഷികള്‍ രഹസ്യമായി സമ്മതിക്കുന്നു.

ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എത്തുമ്പോള്‍ സിപിഎം പഴയ ചില ധാരണകള്‍ തിരുത്തുകയാണിപ്പോള്‍. ജോസ് പക്ഷത്തെ പിണയ്ക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ....

 രാജ്യസഭാ സീറ്റ് ചര്‍ച്ച

രാജ്യസഭാ സീറ്റ് ചര്‍ച്ച

ജോസ് കെ മാണി രാജ്യസഭാ സീറ്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന വ്യക്തമായ സൂചനയും വന്നു. കടുത്തുരുത്തി അല്ലെങ്കില്‍ പാലാ... ഈ രണ്ട് മണ്ഡലങ്ങളാണ് ജോസിന് സാധ്യത കല്‍പ്പിക്കുന്നത്. അതിനിടെയാണ് രാജ്യസഭാ സീറ്റ് ചര്‍ച്ചയായത്.

ധാരണ തിരുത്തി സിപിഎം

ധാരണ തിരുത്തി സിപിഎം

ജോസ് കെ മാണി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കും? പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും പകരം രാജ്യസഭാ സീറ്റ് സിപിഎമ്മിന് നല്‍കണമെന്നും ചില ധാരണകള്‍ നേരത്തെയുണ്ടാക്കിയിരുന്നു എന്നാണ് വാര്‍ത്തകള്‍. ഈ ധാരണ ഇപ്പോള്‍ സിപിഎം തിരുത്തിയിരിക്കുകയാണ്.

സിപിഐയും എന്‍സിപിയും പറഞ്ഞത്

സിപിഐയും എന്‍സിപിയും പറഞ്ഞത്

കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പിടിച്ചെടുക്കേണ്ട എന്ന് സിപിഎം തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായി സിപിഎം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. മുന്നണിയിലെ മറ്റു കക്ഷികളുടെ സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കുന്നതിനോട് യോജിക്കില്ലെന്ന് സിപിഐയും എന്‍സിപിയും അറിയിച്ചു.

ജോസ് പക്ഷത്തിന്റെ ശക്തി

ജോസ് പക്ഷത്തിന്റെ ശക്തി

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ഇടതുപക്ഷം മധ്യകേരളത്തില്‍ നടത്തിയത്. ഇതിന് കാരണം കേരള കോണ്‍ഗ്രസ് ആണെന്ന് സിപിഎം മനസിലാക്കുന്നു. ജോസ് പക്ഷത്തിന്റെ ശക്തി അറിഞ്ഞ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് ഏറ്റെടുക്കേണ്ട എന്ന് സിപിഎം തീരുമാനിച്ചത്. ജോസ് പക്ഷത്തിലെ മുതിര്‍ന്ന നേതാവ് രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാകും.

വിട്ടുതരാനാകില്ല എന്ന് ജോസ്

വിട്ടുതരാനാകില്ല എന്ന് ജോസ്

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജ്യസഭാ സീറ്റ് വിട്ടുതരാനാകില്ല എന്ന് ജോസ് പക്ഷം സിപിഎമ്മിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. എംവി ശ്രേയാംസ്‌കുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റ് നിഷേധിക്കുന്നത് ശരിയല്ലെന്ന് സിപിഐ വ്യക്തമാക്കി.

മുന്നണിയിലെ മൂന്നാമന്‍

മുന്നണിയിലെ മൂന്നാമന്‍

ജോസ് കെ മാണി വന്നത് സാധാരണ ഒരു കക്ഷി എന്ന നിലയിലാണ്. എന്നാല്‍ ഇപ്പോള്‍ ഇടതുമുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായി അവര്‍ മാറിയിരിക്കുന്നു. അതേസമയം, ഇനി പാലാ സീറ്റിന്റെ കാര്യത്തിലെ തര്‍ക്കം സിപിഎം എങ്ങനെ പരിഹരിക്കുമെന്നതാണ് പ്രധാനം. പാലാ എന്‍സിപിക്ക് നല്‍കുമോ അതോ കേരള കോണ്‍ഗ്രസിന് കൈമാറുമോ എന്നാണ് അറിയേണ്ടത്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
CPM Understand Kerala Congress strength and decided to Rajya Sabha seats to Jose K Mani Faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X