'അഴിഞ്ഞാട്ടക്കാരിയോട് അടുക്കരുത് നീ അവളുടെ കുടുക്കില്‍ പെടും', നിയമ സഭയില്‍ വിഎസിന്‍റെ പ്രസംഗം
തിരുവനന്തപുരം: നിയമ സഭയില്‍ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്റെ പ്രസംഗം. ബൈബിളിലെ പ്രഭാഷകന്റെ പുസ്തകം 9ാം അധ്യായം ഉദ്ധരിച്ചായിരുന്നു വിഎസിന്റെ പ്രസംഗം. ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴി പുറത്ത് വന്നതാണ് പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയത്.
സ്ത്രീയ്ക്ക് വഴങ്ങരുത് നിങ്ങള്‍ വലിയ നിലയില്‍ കുടുങ്ങും, അഴിഞ്ഞാട്ടക്കാരിയോട് അടുക്കരുത് നീ അവളുടെ കുടുക്കില്‍ പെടും, കുതിരയ്ക്ക് അടിമയാകരുത് നിനക്ക് ഉള്ളതെല്ലാം നഷ്ടപ്പെടും. നീ നാശത്തിലേയ്ക്ക് തെന്നിവീഴും- പ്രഭാഷകനെ ഉദ്ധരിച്ച് വിഎസ് സഭയില്‍ പ്രസംഗിച്ചത് ഇങ്ങനെ. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

അടച്ചിട്ട മുറിയില്‍
അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രിയുമായി ബിജു രാധാകൃഷ്ണന്‍ സംസാരിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താത്തത് എന്താണെന്ന് ഇപ്പോഴാണ് മനസിലായതെന്നും വിഎസ് അച്യുതാനന്ദന്‍

ബൈബിള്‍ വചനങ്ങള്‍
ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുള്ള വിഎസിന്റെ പ്രസംഗവും സഭയില്‍ ശ്രദ്ധേയമായി

വിഎസ് പറഞ്ഞത്
വിഎസ് സഭയില്‍ പ്രസംഗിച്ചത് ഇങ്ങനെ 'സ്ത്രീയ്ക്ക് വഴങ്ങരുത് നിങ്ങള്‍ വലിയ നിലയില്‍ കുടുങ്ങും, അഴിഞ്ഞാട്ടക്കാരിയോട് അടുക്കരുത് നീ അവളുടെ കുടുക്കില്‍ പെടും, കുതിരയ്ക്ക് അടിമയാകരുത് നിനക്ക് ഉള്ളതെല്ലാം നഷ്ടപ്പെടും. നീ നാശത്തിലേയ്ക്ക് തെന്നിവീഴും'

അന്ന് പറഞ്ഞത്
അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും സംസാരിച്ചത് സരിതയും കെബി ഗണേഷ് കുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

സാക്ഷിയുണ്ട്
ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിച്ചപ്പോള്‍ ബിജുവിനൊപ്പം ഉണ്ടായിരുന്ന ശിവദാസ് സോളാര്‍ കമ്മീഷന് മുമ്പില്‍ നല്‍കിയ മൊഴിയില്‍ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ച്. ഗണേഷിന്റെ കാര്യമാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി ഇതൊന്നും പറയാത്തത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്നും എംഎം ഹസന്‍

പിന്നോട്ടില്ല
മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ നിന്നും പ്രതിപക്ഷം പിന്നോട്ട് പോയിട്ടില്ല.


Click it and Unblock the Notifications