കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പു വിളിയില്‍ പ്രതിഷേധം, ദേശാഭിമാനിക്ക് ആ ഭാഷയില്‍ മറുപടിയില്ലെന്ന് ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ദേശാഭിമാനി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. ബിജെപിയുടെ ഭാഷണ കടമെടുത്താണ് സിപിഎം മുഖപത്രം രാഹുലിനെ വിമര്‍ശിച്ചതെന്നും, ആ ഭാഷയില്‍ മറുപടി ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് മത്സരിക്കുന്നത്. ബിജെപിയാണ് മുഖ്യശത്രു. കോണ്‍ഗ്രസുമായി നീക്കുപോക്കുവേണ്ടെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്.

1

വയനാട്ടില്‍ ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍. ജയിച്ചാല്‍ ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് രാഹുല്‍ തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം രാഹുലിന്റെ പപ്പുവെന്ന് ദേശാഭിമാനി പറഞ്ഞത് കൈപ്പിഴയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പപ്പുവെന്ന് വിളിക്കുന്നത് സിപിഎം നിലാപടല്ലെന്നും, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും ഐസക്ക് പറഞ്ഞു.

അതേസമയം രാഹുലിന്റെ വരവോടെ യുഡിഎഫ് ബിജെപി വോട്ടുകച്ചവടം പ്രയാസകരമാകുമെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ രാഹുലിനെതിരായ പപ്പുവിളിയെ ബിനോയ് വിശ്വം ന്യായീകരിച്ചു. പപ്പുവിളിയില്‍ നിന്ന് പുറത്ത് വന്ന രാഹുല്‍ തിരികെ പപ്പുവാകാതിരിക്കാനാണ് സിപിഎം മുഖപത്രത്തിന്റെ മുഖപ്രസംഗത്തിന്റെ വിമര്‍ശനമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

മുഖപ്രസംഗം രാഹുല്‍ ഗാന്ധിക്കുള്ള പാഠമാണ്. വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ല. ആഗോള കുത്തകകളുടെ തീരുമാനപ്രകാരമാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം രാഹുലിനെതിരായ പപ്പുപ്രയോഗം പിഴവ് പ റ്റിയതാണെന്നും തിരുത്തുമെന്നും ദേശാഭിമാനി റെസിഡെന്റ് എഡിറ്റര്‍ പിഎം മനോജ് പറഞ്ഞു.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!

English summary
cpm uses bjps language no reply to them says oomen chandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X