കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണ പരാജയം മറക്കാന്‍ സിപിഎം പോലിസിനെ ഉപയോഗിക്കുന്നു: എസ്ഡിപിഐ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: രാജ്യം നേരിടുന്ന ആര്‍.എസ്.എസ് ഭീകരതയ്‌ക്കെതിരെ പുതിയ തലമുറയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധാഗ്‌നിയെ പോലിസ് ഭീകരതയുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന പിണറായി വിജയന്റെ ഭരണപരാജയമായി ജനം വിധിയെഴുതുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. മലപ്പുറത്ത് എസ്.പി ഓഫീസിലേക്ക് എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ജനാധിപത്യഭരണമല്ല, പോലീസ് രാജാണ് നടപ്പിലാക്കുന്നത്. ലോക്കപ്പ് കൊലകള്‍ കൊണ്ട് കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പരാജയം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള ഇടതുപക്ഷ തന്ത്രമാണ് ഹര്‍ത്താല്‍ വിവാദത്തിന് പിന്നില്‍.

 sdpi

സോഷ്യല്‍ മീഡിയ വഴി നടത്തിയ ഹര്‍ത്താലിന്റെ പിന്നില്‍ ആരാണെങ്കിലും ആ ദിവസം തെരുവിലറങ്ങിയ യുവാക്കള്‍ നിരപരാധികളാണ്. സംഘപരിവാരത്തിനെതിരെയുള്ള പ്രതിഷേധ സ്വരമാണ് ഇവരിലൂടെ മുഴങ്ങിയത്. ഇടതു-വലതുപക്ഷങ്ങള്‍ സംഘപരിവാറിനെതിരെ മൗനം പൂണ്ടതില്‍ പ്രതിഷേധിച്ചുള്ള യുവാക്കളുടെ പ്രതിഷേധ പ്രകടനമാണിത്. ലീഗും സി.പി.എമ്മും സ്വന്തം അണികളെ തള്ളിപ്പറഞ്ഞ് പോലിസ് വേട്ടക്ക് വിട്ടുകൊടുക്കുകയാണ്. ആര്‍.എസ്.എസ്സിനെ പ്രീതിപ്പെടുത്താനുള്ള ഈ നീക്കം എസ്.ഡി.പി.ഐ അനുവദിക്കില്ലെന്ന് മജീദ് ഫൈസി വ്യക്തമാക്കി.

ഫാഷിസത്തിനെതിരെ തെരുവിലിറങ്ങുന്നവര്‍ക്ക് എസ്.ഡി.പി.ഐ പിന്തുണയും ഐക്യാദാര്‍ഢ്യവും നല്‍കും. ജനകീയമായ ഹര്‍ത്താലിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഗൂഢശ്രമമാണ് നടക്കുന്നത്. മലപ്പുറത്തിന് അപമാനം വരുത്തിയ താനൂര്‍ ബേക്കറി കവര്‍ച്ച നടത്തിയ അണികളുമായി ബന്ധമില്ലെന്ന് പറയാന്‍ സി.പി.എം, ലീഗ് തയ്യാറുണ്ടോയെന്ന് അബ്ദുല്‍ മജീദ് ഫൈസി ചോദിച്ചു.

ഇടതുപക്ഷം ഫാഷിസത്തെ പ്രീണിപ്പിക്കുകയാണ്. താനൂരില്‍ ഹിന്ദുക്കളുടെ സ്ഥാപനം തെരഞ്ഞുപിടിച്ച് അക്രമിച്ചെന്ന് നുണപ്രചരണം നടത്തിയ കെ.ടി.ജലീല്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ജനവിരുദ്ധ നിലപാടുകള്‍ ഭരണ പിന്തുടര്‍ച്ചയാക്കുന്ന ഇടതു പക്ഷത്തിന് പശ്ചിമബംഗാള്‍ അനുഭവം നേരിടേണ്ടിവരുമെന്ന് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ മജീദ് ഫൈസി, അഡ്വ. സാദിഖ് നടുത്തൊടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, സംസാരിച്ചു. മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്ത് നിന്നാംരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ടി.എം.ഷൗക്കത്ത്, സൈതലവി ഹാജി, സുബൈര്‍ ചങ്ങരംകുളം, പി. ഹംസ, എ ബീരാന്‍കുട്ടി, ഉസ്മാന്‍ കരുളായി, പി.പി. ഷൗക്കത്തലി, അക്ബര്‍ മഞ്ചേരി നേതൃത്വം നല്‍കി. മാര്‍ച്ച് എസ്.പി ഓഫീസിന് സമീപം എത്തിയപ്പോള്‍ പോലീസ് തടഞ്ഞു.

English summary
cpm using police to hide their failure in governance says sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X