കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ മലപ്പുറത്തെ സന്തോഷ് ട്രോഫി താരങ്ങളെ സിപിഎം നേതാക്കള്‍ അഭിനന്ദിച്ചു
മലപ്പുറം: കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ മലപ്പുറത്തെ സന്തോഷ്ട്രോഫി താരങ്ങളെ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയും നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു. സന്തോഷ്ടോഫി നേടിയ കേരള ടീം അംഗങ്ങളായ അഫ്ദല്‍ അഷ്റഫിനേയും, വൈ പി ഷരീഫിനെയുമാണ് സിപിഎം ജില്ലാ ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസും മറ്റു ജില്ലാ സിപിഎം ഭാരവാഹികളും നേരിട്ട് വീട്ടിലെത്തി അഭിനന്ദിച്ചത്.
കിഴക്കേ പാണ്ടിക്കാട്ടുള്ള വസതിയായ വരിക്കോടന്‍ വൈറ്റ്ഹൗസിലെത്തിയാണ് അഫ്ദലിനെ സന്ദര്‍ശിച്ച ശേഷം കായികവളര്ച്ചക്ക് എല്ലാ സഹായവും സിപിഎം വാഗ്ദാനംചെയ്തു.ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി.എം ഷൗക്കത്ത്, വി.പി അനില്‍, ഡി വൈഎഫ്ഐ ജില്ലാ സെക്രട്ടറി അബ്ദുള്ള നവാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസന്, പി കെ മുബഷീര്‍, ലോക്കല്‍ സെക്രട്ടറി ശങ്കരന് കൊരമ്പയില്‍, സി വാസുദേവന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ഷെരീഫിനെ വീട്ടില്‍ സന്ദര്‍ശിച്ച് പൊന്നാടയണിയിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനില്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എം ടി അബ്ദുറഹ്മാന്, വൈ പി റഹ്മത്തുള്ള എന്നിവര്‍ ഒപ്പമുണ്ടായി.

വൈ പി ഷെരീഫിന് അരീക്കോട് പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നല്കി. സിപിഐ എം ഏരിയാ സെക്രട്ടറി കെ ഭാസ്കരന്, ലോക്കല്‍ സെക്രട്ടറി എം ടി മുസ്തഫ, കെ മുഹമ്മദ് ഷെരിഫ്, എം ടി അബ്ദുറഹ്മാന് എന്നിവര്‍ പൊന്നാടയണിയിച്ചു.കേരളത്തിന്റെ അഭിമാനമുയര്‍ത്തി തിരിച്ചെത്തിയ താരങ്ങള്‍ക്ക് ജന്മനാട്ടിലും കഴിഞ്ഞ ദിവസം ഉജ്വല സ്വൗകരണങ്ങള് നല്‍കിയിരുന്നു.
സന്തോഷ് ട്രോഫി താരം വി കെ അഫ്ദലിന് ജന്മനാടായ മഞ്ചേരിയിലാണ് സ്വീകരണമൊരുക്കിയത്. ബംഗാളില്‍ കേരളത്തിന്റെ പട നയിച്ച യുവനിരയിലെ മലപ്പുറത്തിന്റെ പുത്രന് ഫുട്ബോള്‍ ആരാധകരും നാട്ടുകാരും ചേര്‍ന്ന് വരവേല്‍ക്കുകയായിരുന്നു. മഞ്ചേരി നെല്ലിക്കുത്ത് നിന്നും തുറന്ന വാഹനത്തില്‍ ഉത്സവാന്തരീക്ഷത്തിലാണ് താരത്തെ ജന്മ നാടായ പാണ്ടിക്കാട് ഒലിപ്പുഴയിലേക്ക് എതിരേറ്റത്. പ്രായഭേദമില്ലാതെ കളിയാരാധകര്‍ കൈരളിയുടെ യശസ്സുയര്‍ത്തിയ വീര നായകന് അഭിവാദ്യമര്‍പ്പിക്കാനെത്തി. ജനപ്രതിനിധികളും മുന്‍കാല ഫുട്ബോള്‍ കളിക്കാരും സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ വഴി നീളെ അഫ്ദലിന് സ്വീകരണങ്ങളൊരുക്കുകയും ചെയ്തിരുന്നു.
സന്തോഷ് ട്രോഫി ടീം അംഗങ്ങളുടെ ഫോട്ടോകളും പൂക്കളും മാലകളുമായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ജയ് വിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ താരത്തിന്റെ സാന്നിദ്ധ്യം ആഘോഷമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലിച്ചെത്തിയ താരമാണ് ഈ 22കാരന്. 2013ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ കളരിയിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 കളിക്കാരില്‍ ഉള്‍പ്പെട്ടതോടെ അഫ്ദല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ യുവാവ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്.
മണിപ്പൂരിനും ഛണ്ഡീഗഡിനുമെതിരെ കേരളത്തിനായി ഗോളുകള്‍ നേടിയ അഫ്ദല്‍ മുഴുവന്‍ മലയാളികളുടേയും പ്രതീക്ഷ കാത്തത് സെമിയില്‍ മിസോറാമിനെതിരായ മല്‍സരത്തിലായിരുന്നു. 54-ാം മിനുട്ടില്‍ അഫ്ദല്‍ നേടിയ ഏക ഗോളിലാണ് കേരളം ഫൈനല്‍ ബര്‍ത്ത് നേടിയത്.
-
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications