• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ സിപിഎം, അപ്രതീക്ഷിത നീക്കത്തിന് പാര്‍ട്ടി നേതൃത്വം, പദ്ധതികള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് ലക്ഷ്യമെങ്കില്‍ ഏതു വിധേനയും അധികാരം നേടിയെടുക്കുക മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഇത്തവണയും നേമത്തില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

എന്നാല്‍ ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് തടയിടാനാണ് സിപിഎം ശ്രമിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ബിജെപി പദ്ധതി. എന്നാല്‍ കേരളത്തിലെ ബിജെപിയുടെ അടിവേരിളക്കുന്നതിന് നീക്കങ്ങളാണ് സിപിഎം നടത്തുന്നത്...

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് സിപിഎം നേതൃത്വം പരസ്യമായി പറയുന്നത്. എന്നാല്‍ കേരളത്തില്‍ ബിജെപിക്ക് 25,000 കൂടുതല്‍ വോട്ടുകള്‍ നേടിയ 35 മണ്ഡലങ്ങളുണ്ടെന്നാണ് സിപിഎമ്മിന്റെ കണക്ക്. ബിജെപിയുടെ ഇത്തരത്തിലുള്ള വളര്‍ച്ച അപകടകരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തലസ്ഥാനത്ത് 11 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി മിക്ച മുന്നേറ്റമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തുള്ള ചിറിയന്‍ കീഴ് താലൂക്കിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വളര്‍ച്ച അപകട സൂചനയായാണ് കണക്കാക്കുന്നത്.

പിന്നില്‍ സാമൂദായിക സംഘടകള്‍

പിന്നില്‍ സാമൂദായിക സംഘടകള്‍

തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരമം സാമൂദായിക ഘടകങ്ങളുണ്ടെന്നാണ് സൂചന. ബിഡിജെഎസുമായി ചേര്‍ന്നുള്ള ബിജെപിയുടെ സംഖ്യം എങ്ങനെ ഗുണം ചെയ്‌തെന്ന് കാര്യം വിശദമായി നേതൃത്വം പരിശോധിക്കും.

മറ്റ് ജില്ലകളില്‍

മറ്റ് ജില്ലകളില്‍

കോഴിക്കോട് രണ്ടും, തൃശൂരില്‍ ഏഴും കൊല്ലത്തും പാലക്കാടും ആറ് വീതവും കാസര്‍കോട് മൂന്ന് മണ്ഡലങ്ങള്‍ എന്നിങ്ങനെയാണ് ബിജെപി മുന്നേറ്റം നടത്തിയത്. ഈ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ ചെറുതായി കാണേണ്ടതില്ലെന്നാണ് സിപിഎം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദ്ദേശം.

സിപിഎം നീക്കം

സിപിഎം നീക്കം

ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സിപിഎം നേതൃത്വം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്ഷേത്ര ഭരണ സമിതികളില്‍ ആര്‍എസ്എസുകാരല്ലാത്ത, സിപിഎം അനുഭാവികളെ എത്തിക്കണമെന്ന തീരുമാനം ഫലപ്രദമായി നടപ്പിലാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

 രാഷ്ട്രീയമായി ഉപയോഗിക്കുന്നു

രാഷ്ട്രീയമായി ഉപയോഗിക്കുന്നു

ക്ഷേത്രങ്ങളില്‍ സ്വാധീനം ഉറപ്പിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായുണ്ടാക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കതുന്നു. ഇത് അവസാനിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനാണ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 ഭരണസമിതിയില്‍ അംഗങ്ങള്‍

ഭരണസമിതിയില്‍ അംഗങ്ങള്‍

ബിജെപിയുടെ ഈ നീക്കങ്ങള്‍ത്ത് തടയിടാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രവര്‍കത്തിക്കണം. കൂടാതെ ക്ഷേത്ര ഭരണ സമിതികളില്‍ അംഗങ്ങളാകാനും നിര്‍ദ്ദേശമുണ്ട്. ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാന സമിതി തീരുമാനിച്ച കാര്യമാണ്.

വോട്ട് ചോര്‍ച്ച തടയണം

വോട്ട് ചോര്‍ച്ച തടയണം

കൂടാതെ പരമ്പരാഗത കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടാകുന്നത് തടയാനുള്ള നീക്കങ്ങളും അടിയന്തരമായി പ്രാവര്‍ത്തികമാക്കണം. ഇപ്പോള്‍ സിപിഎം നടത്തുന്ന ഗൃഹ സന്ദര്‍ശനം ഇതിന് ഗുണം ചെയ്യുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

രണ്ട് തവണ ലീഗ് ജയിച്ചു, ശ്രീശാന്ത് രണ്ട് മുന്നണികളെ വിറപ്പിച്ചു... അടിയൊഴുക്കുകളും, ചുഴികളുമായി തിരുവനന്തപുരം

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വേണ്ട;സീറ്റ് തിരിച്ച് പിടിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്,മുതിർന്ന നേതാവ് ഇറങ്ങും?

ചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; കാല്‍ ലക്ഷം ബുത്തുകള്‍, ഒരേ സമയം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍... അടിമുടി

ഇടതിന്റെ കുത്തക സീറ്റില്‍ കോണ്‍ഗ്രസ് കൊടിപാറിക്കുമോ; ഒറ്റപ്പാലത്ത് പി സരിന് സാധ്യത, ഇത്തവണ കളി മാറും

English summary
CPM wants party workers and leaders to focus on temples to stop the BJP's growth in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X