കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് രാജേന്ദ്രന്‍ എംഎല്‍എക്ക് സിപിഎം നേതൃത്വത്തിന്റെ ശാസന; പരസ്യപ്രസ്താവന പാടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനോട് മോശമായി പെരുമാറിയ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് സിപിഎം നേതൃത്വത്തിന്റെ ശാസന. പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി എംഎല്‍എക്ക് നിര്‍ദേശം നല്‍കി. വിഷയത്തില്‍ നേരത്തെ എംഎല്‍എയോട് ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട എംഎല്‍എ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് പരസ്യപ്രസ്താനകള്‍ നടത്തുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്.

Raje

മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണം സബ് കളക്ടര്‍ തടഞ്ഞതാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്താന്‍ കാരണമായത്. സിപിഎം നേതൃത്വവും എല്‍ഡിഎഫിലെ മറ്റു കക്ഷികളും എംഎല്‍എക്കെതിരെ രംഗത്തുവന്നിരുന്നു. എംഎല്‍എക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം ലംഘിച്ചാണ് മൂന്നാര്‍ പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ ബസ് സ്റ്റാന്റില്‍ നിര്‍മാണം നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്ത് 60 മുറികളുള്ള കെട്ടിട സമുച്ചയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണം.

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യംബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

എംഎല്‍എയുടെ പെരുമാറ്റം തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രേണു രാജിന്റെ ഇടപെടലില്‍ തെറ്റില്ല. മൂന്നാറിന് മാത്രമായി പ്രത്യേക നിയമം സര്‍ക്കാര്‍ കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് രാജേന്ദ്രന്‍ എംഎല്‍എ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്.

English summary
CPM warned S Rajendran MLA over Munnar encroachment Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X