സിപിഎം വയനാട് ജില്ലാസെക്രട്ടറി അറസ്റ്റില്‍
കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഭൂസമരവുമായി ബന്ധപ്പെട്ട് സിപിഎം വയനാട് ജില്ലാസെക്രട്ടറി സികെ ശശീന്ദ്രന്‍ ആണ് അറസ്ററിലായത്. ഇദ്ദേഹത്തോടൊപ്പം മറ്റ് ആറ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഹാരിസണ്‍ എസ്റ്റേറ്റ് കുടിയൊഴിപ്പിയ്ക്കുന്നത് ശശീന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം തടഞ്ഞിരുന്നു.
ഉദ്യോഗസ്ഥരുടെ കൃത്യനിര്‍ഹവണം തടസപ്പെടുത്തി, അനാവശ്യമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരണമാണ് ശശീന്ദ്രനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭൂസമരവുമായി ബന്ധപ്പെട്ട് മേപ്പാലി പൊലീസാണ് ശശീന്ദ്രനും പ്രവര്‍ത്തര്‍ക്കുമെതിരെ കേസെടുത്തത്. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകരും മേപ്പാടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.അറസ്റ്റിലായ സെക്രട്ടറിയെ ഉപാധികളോടെ ജാമ്യത്തില്‍
വിട്ടയച്ചു












Click it and Unblock the Notifications