Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വയനാട് ജില്ലാ സെക്രട്ടറി അന്തരിച്ചു; വിടപറഞ്ഞത് സികെ ശശീന്ദ്രന്റെ പിന്‍ഗാമി

കല്‍പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സി ഭാസ്‌കരന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സി ഭാസ്‌കരന്‍.

വയനാട്ടുകാരുടെ പ്രിയപ്പെട്ട ശശിയേട്ടന്‍(സികെ ശശീന്ദ്രന്‍) നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞപ്പോഴാണ് സി ഭാസ്‌കരനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതലയേല്‍പിച്ചത്. ഓഗസ്റ്റ് 17 നായിരുന്നു രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഭാസ്‌കരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

C Bhaskaran

1972 മതുല് സിപിഎം അംഗമാണ് സി ഭാസ്‌കരന്‍. ഏറെനാള്‍ ബത്തേരി ഏരിയ സെക്രട്ടറി ആയിരുന്നു. 1995 മുതല്‍ സിഐടിയുടെ വയനാട് ജില്ലാ സെക്രട്ടറിയാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനമേറ്റെടുക്കുമ്പോഴും അദ്ദേഹം സിഐടിയു ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു.

കോഴിക്കോടായിരുന്നു അദ്ദേഹം ജനിച്ചത്. തൊഴില്‍ തേടിയാണ് വയനാട്ടില്‍ എത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി പ്രസ്ഥാനത്തിലെത്തി. വയനാട്ടിലെ പലസമരങ്ങളുടേയും മുന്നണി പോരാളിയായിരുന്നു അദ്ദേഹം. ഒട്ടേറെ തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

ശോഭയാണ് ഭാര്യ. മക്കള്‍ അമ്പിളി, അശ്വതി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+