നിപ്പാ മരണം: അശോകന് സിപിഎം ലോക്കല്‍ കമ്മിറ്റി വീടുവച്ചുനല്‍കും
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടംപള്ളി മീത്തല്‍ രാജന്റെ കുടുംബത്തിന് സി പി എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി വീട് വെച്ച് നല്‍കും. ഭാര്യയും പ്രായമായ അമ്മയും രണ്ട് പെണ്‍കുട്ടികളുമുള്ള കുടുബത്തിന്റെ എക അത്താണിയായിരുന്നു കൂലിപ്പണിക്കാരനായ രാജന്‍.
പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജന് അതേ ആശുപത്രിയില്‍ ഉണ്ടായിരുന്ന വ്യക്തിയില്‍ നിന്നും നിപ വൈറസ് ബാധയേല്‍ക്കുകയായിരുന്നു.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രാജന്‍ പിന്നീട് മരണപ്പെട്ടു.

രാജന്റെ ചേതനയറ്റ ശരീരം പോലും കാണാന്‍ കഴിയാത്ത സങ്കടത്തിലാണ് ഇപ്പോഴും കുടുംബം. അടച്ചുറപ്പില്ലാത്ത കൂരയിലാണ് അവരുടെ ജീവിതം. കുന്നിന്‍ ചെരുവിലെ 8 സെന്റ് സ്ഥലം വാങ്ങിയ വകയില്‍ 3 ലക്ഷം രൂപ കടമുണ്ട്. പ്ലസ് വണ്‍ പ്രവേശം കാത്തിരിക്കുന്ന സാന്ദ്രയും എട്ടാം ക്ലാസുകാരി സ്വാതിയുമാണ് രാജന്റെ മക്കള്‍. ഭാര്യ സിന്ധു. അമ്മ നാരായണി നിത്യരോഗിയാണ്. നിര്‍ധനരും നിരാശ്രയരുമായ കുടുംബത്തിന് താങ്ങായാണ് സിപിഎം പ്രാദേശിക കമ്മിറ്റി രംഗത്തുവന്നത് . ജൂണ്‍ 3ന് വൈകിട്ട് മൂന്നു മണിക്ക് വീട് നിര്‍മാണ കമ്മിറ്റി യോഗം ചേരുമെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications