കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് തരംഗത്തിലും മൂക്കും കുത്തി വീണ 4 മണ്ഡലങ്ങൾ;അട്ടിമറിയിൽ പകച്ച് നേതൃത്വം.. സിപിഎം അന്വേഷണത്തിന്

Google Oneindia Malayalam News

തിരുവനന്തപുരം; അപ്രതീക്ഷിത മുന്നേറ്റമാണ് ഇക്കുറി സംസ്ഥാനത്ത് എൽഡിഎഫ് നേടിയത്. 2016 ൽ വിജയിച്ചതിനേക്കാൾ 8 സീറ്റുകൾ അധികമായി നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതമുന്നണി അധികാരം പിടിച്ചത്. സംസ്ഥാനത്ത് ഉടനീളം ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും പക്ഷേ നാല് മണ്ഡലങ്ങളിൽ നേടിയ തിരിച്ചടികളുടെ ഞെട്ടലിലാണ് ഇടത് നേതൃത്വം. ഇവിടങ്ങളിലെ തോൽവിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയേയും സിപിഎം നിയോഗിച്ചിട്ടുണ്ട്.

നാല് മണ്ഡലങ്ങൾ

നാല് മണ്ഡലങ്ങൾ

കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയാണ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപും പിൻപും മുന്നണി അത്രയേറെ ഉറപ്പിച്ച മണ്ഡലങ്ങളായിരുന്നു ഇവ. കുണ്ടറിയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ തോൽവിയാണ് ഇതിൽ സിപിഎമ്മിന് കനത്ത ആഘാതം സൃഷ്ടിച്ചത്.

ഒതുക്കാനാവില്ലെന്ന്

ഒതുക്കാനാവില്ലെന്ന്

കഴിഞ്ഞ തവണ 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിലെ മേഴ്സിക്കുട്ടിയമ്മയുടെ വിജയം. അതേസമയം ബിജെപി വോട്ട് കച്ചവടം എന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് ഫലം ഒതുക്കാനാവില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു. ഇത്തവണ ഇവിടെ എൻഡിഎയ്ക്ക് 14000 വോട്ടിന്റെ കുറവുണഅടായിട്ടുണ്ട്. മേഴ്സിക്കുട്ടിയമ്മയെ മൂവായിരത്തിലേറെ വോട്ട് ഭൂരിപക്ഷത്തിലായിരുന്നു യുപിഎഫിന്റെ പിസി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്.

തൃപ്പൂണിത്തറയിൽ

തൃപ്പൂണിത്തറയിൽ

അതേസമയം ഇടത് മുന്നേറ്റലും പ്രവർത്തകരെ ഏറെ നിരാശപ്പെടുത്തിയ ഫലം തൃപ്പൂണിത്തുറയിലേതായിരുന്നു. എം സ്വരാജ് ജയിപ്പിക്കുമെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ 992 വോട്ടുകള്‍ക്കാണ് സ്വരാജ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 4,467 വോട്ടുകൾക്കായിരുന്നു സ്വരാജ് കെ ബാബുവിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.

ബാബുവിന്റെ പ്രതികരണം

ബാബുവിന്റെ പ്രതികരണം

മണ്ഡലത്തിൽ ബിജെപി വോട്ടുകൾ ചോർന്നതായി പാർട്ടി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണൻ ത്നെ പറഞ്ഞിരുന്നു. അതേസമയം ഇത് മുൻകൂട്ടി കണ്ട് പ്രചരണം നയിച്ചിട്ടും എന്ത് കൊണ്ടാണ് തിരിച്ചടി ഉണ്ടായതെന്നാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. അതേസമയം കഴിഞ്ഞ തവണ ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരിച്ചുവന്നതാണ് തന്റെ വിജയത്തിന് കാരണം എന്നാണ് കെ ബാബു പ്രതികരിച്ചത്.

 ചാലക്കുടിയിൽ

ചാലക്കുടിയിൽ

കഴിഞ്ഞ തവണ ബിഡി ദേവസി 26000 വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് 74,251 വോട്ടാണ് ബി.ഡി. ദേവസി ഇവിടെ നേടിയത്.ഇക്കുറി യുവ നേതാവായ സനീഷ് കുമാറിലൂടെ അട്ടിമറി വിജയമായിരുന്നു കോൺഗ്രസ് ഇവിടെ നേടിയത്. കേരള കോൺഗ്രസ്‌ (എം) സ്ഥാനാര്‍ഥി ഡെന്നിസ് ആന്റണിയെ 1057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സനീഷ് തോൽപിച്ചത്..

അന്വേഷിക്കും

അന്വേഷിക്കും

1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിനൊപ്പമായിരുന്ന ചാലക്കുടി 2006 മുതലാണ് ഇടത്തേക്ക് തിരിഞ്ഞത്.ഇത്തവണത്തെ തിരിച്ചടിക്ക് പിന്നിൽ സീറ്റ് വിഭജനത്തിലുണ്ടായ കല്ലുകടിയണെന്ന വിമർശനം ശക്തമാണ്. സിപിഎം വോട്ടുകൾ പൂർണമായും ലഭിച്ചില്ലെന്ന പരാതിയാണ് കേരള കോൺഗ്രസ് ഇവിടെ ഉയർത്തുന്നത്. ഇക്കാര്യവും സിപിഎം നേതൃത്വം ഇവിടെ അന്വേഷിക്കും.

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam
ഗൗരവത്തോടെ

ഗൗരവത്തോടെ

കൽപ്പറ്റയിൽ 6500 ഓളം വോട്ടുകൾക്കാണ് ശ്രേയാംസ്കുമാർ പരാജയപ്പെട്ടത്. ഇത്തവണ ജില്ലയിൽ ഇടതുമുന്നണി വിജയം ഉറപ്പിച്ച മണ്ഡലമായിരുന്നു കൽപ്പറ്റ. പ്രമുഖ ഘടകകക്ഷി നേതാവിന്റെ പരാജയം ഗൗരവത്തോടെയാണ് സിപിഎം ഇവിടെ കാണുന്നത്. വയനാട്ടിൽ ബത്തേരിയിൽ മാനന്തവാടിയിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിഞ്ഞത്.

മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്'; ഏഷ്യാനെറ്റ് ഫോൺ കോൾ വിവാദത്തിൽ സന്ദീപ് വാര്യർമാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്'; ഏഷ്യാനെറ്റ് ഫോൺ കോൾ വിവാദത്തിൽ സന്ദീപ് വാര്യർ

കേരളത്തിൽ ബിജെപിക്ക് ഇനി ശരണം സുരേഷ് ഗോപി, മെട്രോമാൻ മോഡൽ?..പുകഞ്ഞ് നേതാക്കൾകേരളത്തിൽ ബിജെപിക്ക് ഇനി ശരണം സുരേഷ് ഗോപി, മെട്രോമാൻ മോഡൽ?..പുകഞ്ഞ് നേതാക്കൾ

English summary
CPM will enquire the failure in these 4 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X