കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയുമായി ദേശീയ തലത്തില്‍ ധാരണയുണ്ടാക്കാന്‍ നീക്കം... കാപ്പനെ മയക്കാന്‍ രാജ്യസഭ സീറ്റ്!!

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാന്‍ ദേശീയ തലത്തില്‍ നീക്കവുമായി സിപിഎം. മാണി സി കാപ്പനെ അനുനയിപ്പിക്കാനാണ് ഈ നീക്കം. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് ഓഫറാണ് നല്‍കിയിരിക്കുന്നത്. അഭിപ്രായ ഐക്യം ഇപ്പോഴും മുന്നണിക്കുള്ളില്‍ വന്നിട്ടില്ല. പക്ഷേ അതിന് മുമ്പേ ഇടതുമുന്നണിയിലേക്ക് വരാന്‍ ജോസിന് വഴിയൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. സിപിഐ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ജോസ് വന്നാലും ഇല്ലെങ്കിലും എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

1

ജോസ് എല്‍ഡിഎഫിലേക്ക് വരണമെങ്കില്‍ പാലാ വിട്ടുനല്‍കണമെന്ന കാര്യമാണ് സൂചിപ്പിച്ചത്. ജോസിന് പാലാ നല്‍കേണ്ടി വന്നാല്‍ ഇനി ഒഴിവുള്ള രാജ്യസഭാ സീറ്റ് കാപ്പന് നല്‍കാമെന്നാണ് സിപിഎമ്മിനുള്ളിലെ പൊതുധാരണ. പാല വിട്ടൊരു കളിക്കില്ലെന്നാണ് മാണി സി കാപ്പന്റെ പരസ്യപ്രതികരണം. ദേശീയ തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. അതേസമയം സിപിഐയുടെ എതിര്‍പ്പ് അവസാനിച്ചാല്‍ ആ നിമിഷം ജോസ് കെ മാണി എല്‍ഡിഎഫിന്റെ ഭാഗമാവും. പക്ഷേ പാലായില്‍ കേരള കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് വിജയിച്ച കാപ്പനെയും എന്‍സിപിയെയും വിശ്വാസത്തിലെടുക്കാതെ ഒരു നീക്കത്തിനും സിപിഎമ്മിന് താല്‍പര്യമില്ല.

പാലായുടെ കാര്യത്തില്‍ പരസ്യപ്രതികരണം എന്‍സിപി നടത്തിയെങ്കിലും പിന്നാമ്പുറ ചര്‍ച്ച സജീവമാണ്. ജോസിനെ കൂടെ കൂട്ടിയാല്‍ ഉറപ്പായും നല്‍കാന്‍ സാധിക്കുന്നത് പാലായാണ്. അതേസമയം ആരുടെയും സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കേണ്ടെന്നും സിപിഎം തീരുമാനിച്ചിരുന്നു. ജോസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് സിപിഎം മാണി സി കാപ്പന് മുന്നില്‍ പുതിയ ഫോര്‍മുല വെച്ചത്. സിപിഎമ്മിന്റെയും എന്‍സിപിയുടെയും ദേശീയ നേതൃത്വങ്ങള്‍ രാജ്യസഭാ സീറ്റിനെ കുറിച്ച് ധാരണയായതായിട്ടാണ് സൂചന. നേതൃത്വം പറയുന്നത് അനുസരിക്കാമെന്നാണ് മാണി സി കാപ്പന്റെ നിലപാട്.

അതേസമയം എല്‍ഡിഎഫ് എത്ര സീറ്റ് നല്‍കിയാലും ജോസ് പക്ഷം വിജയിക്കില്ലെന്ന് പിജെ ജോസഫ് പറയുന്നു. യുഡിഎഫിന്റെ നിര്‍ദേശങ്ങളും ധാരണകളും അംഗീകരിക്കാത്ത കാലത്തോളം അവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല. ജോസ് പക്ഷം എല്‍ഡിഎഫിനേക്കാള്‍ ഉപരി എന്‍ഡിഎയിലേക്ക് പോകാനാണ് സാധ്യതയെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ ജോസ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സൂചന. ബിജെപിയുമായി മാസങ്ങളായി ജോസ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് പിസി ജോര്‍ജും പറഞ്ഞിരുന്നു.

English summary
cpm will make new formula for ncp and mani c kaapan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X