കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേശോത്സവം ആഘോഷിക്കേണ്ടെന്ന് സിപിഎം തീരുമാനം

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: രണ്ടു വര്‍ഷമായി നടത്തിവരുന്ന ഗണേശോത്സവ ഘോഷയാത്ര ഇത്തവണ വേണ്ടെന്ന് കണ്ണൂര്‍ അമ്പാടിമുക്കിലെ സഖാക്കളോട് സിപിഎം നേതൃത്വം നിര്‍ദ്ദേശിച്ചു. ബിജെപി വിട്ടു സിപിഎമ്മിലെത്തിയവരാണ് അമ്പാടിമുക്കിലെ സിപിഎം പ്രവര്‍ത്തകര്‍. ഇവര്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ഗണേശോത്സവം ആഘോഷിക്കാറുണ്ടായിരുന്നു.

അമ്പാടിമുക്ക് വിവേകാനന്ദ സാംസ്‌കാരിക സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണു രണ്ടു വര്‍ഷമായി ഗണേശോത്സവ ഘോഷയാത്രയും വിഗ്രഹനിമഞ്ജനവും നടത്തിവന്നത്. നേരത്തെ ആര്‍എസ്എസ് നിയന്ത്രണത്തിലായിരുന്ന സംഘടന പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയതോടെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുകയായിരുന്നു.

 ganesh-idol

സിപിഎമ്മിലെത്തിയെങ്കിലും ഇവര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിശ്വാസം മുടക്കേണ്ടെന്നു കരുതിയാണ് ഗണേശോത്സവത്തിന് പാര്‍ട്ടി സമ്മതം മൂളിയിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഇത്തരം പരിപാടികള്‍ക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനം വന്നതോടെയാണ് ഘോഷയാത്ര വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം, അമ്പാടിമുക്കിലെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിശ്വാസം മുടക്കുന്ന രീതിയില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടാല്‍ ഇവര്‍ തിരിച്ച് ആര്‍എസ്എസ്സിലേക്ക് മടങ്ങിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

English summary
CPM will not celebrate ganesh utsav in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X