കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്ററില്‍ തീരാത്ത പ്രശ്‌നം: മുഖ്യന്‍ മൂരിവണ്ടിയില്‍ പോകുമോ? പത്ത് പൈസ സിപിഎം കൊടുക്കില്ല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ വിവാദങ്ങള്‍ തീരുന്നില്ല. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഓഖി കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച് തൃശൂരിലേക്ക് യാത്ര ചെയ്തതും ആണ് വിവാദമായത്. ഈ തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നായിരുന്നു ചെലവഴിച്ചത്.

മുഖ്യമന്ത്രി മൂരിവണ്ടിയില്‍ പോകുമോ എന്നായിരുന്നു മന്ത്രി എകെ ബാലന്റെ പ്രതികരണം. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് തിരിച്ച തൃശൂരിലേക്ക് പോയ യാത്രയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇങ്ങനെ ഒരു ഉത്തരം. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ പണം സിപിഎം പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കിയേക്കും എന്ന സൂചനയും നേരത്തെ ഉണ്ടായിരുന്നു. അക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിഷേധിച്ചിട്ടുണ്ട്. മന്ത്രിസഭ യോഗത്തില്‍ ഈ .യാത്ര വിവാദം ചര്‍ച്ചയായില്ല എന്നതും ശ്രദ്ധേയമാണ്.

ഓഖി ഫണ്ട് അല്ല

ഓഖി ഫണ്ട് അല്ല

ഓഖി ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും യാത്രക്കായി എടുത്തിട്ടില്ല എന്നാണ് എകെ ബാലന്‍ പറയുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് പണം ചെലവഴിച്ചത്. അതില്‍ നിയമ വിരുദ്ധമായി ഒന്നും ഇല്ലെന്നും എകെ ബാലന്‍ പറയുന്നുണ്ട്.

ആ പണം അവിടെയുണ്ട്

ആ പണം അവിടെയുണ്ട്

ഓഖി ദുരിതാശ്വാസത്തിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പ്രത്യേക അക്കൗണ്ടിലാണ് ഉള്ളത്. യാത്രക്ക് വേണ്ടി അതില്‍ തുന്ന് പണം ഒന്നും എടുത്തിട്ടില്ലെന്നും എകെ ബാലന്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും

മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും

പ്രധാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും മുഖ്യ മന്ത്രിമാരും എല്ലാം ദുരന്ത നിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങളില്‍ യാത്ര ചെയ്യാറുണ്ട് എന്നും എകെ ബാലന്‍ പറഞ്ഞു. ഇങ്ങനെ ഒരു വിവാദത്തിന് തന്നെ സാധുതയില്ലെന്നാണ് ബാലന്റെ പക്ഷം.

മുഖ്യമന്ത്രി അറിയുമോ?

മുഖ്യമന്ത്രി അറിയുമോ?

യാത്രക്കുള്ള പണം ഏത് ഫണ്ടില്‍ നിന്നാണ് എടുക്കുന്നത് എന്ന കാര്യ ഉദ്യോഗസ്ഥരാണ് തീരുമാനിക്കാറുള്ളത്. മുഖ്യമന്ത്രി എങ്ങനെ ഇക്കാര്യം അറിയും എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഉദ്യോഗസ്ഥരേയും അദ്ദേഹം കുറ്റപ്പെടുത്തുന്നില്ല.

ആശയക്കുഴപ്പം കൊണ്ട് റദ്ദാക്കി

ആശയക്കുഴപ്പം കൊണ്ട് റദ്ദാക്കി

ഉത്തരവ് റദ്ദാക്കിയ നടപടി പോലും തെറ്റാണെന്നാണ് എകെ ബാലന്‍ ഇപ്പോള്‍ പറയുന്നത്. ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം എടുത്തു എന്ന് കരുതിയാണ് ഉത്തരവ് റദ്ദാക്കിയത് എന്നും അദ്ദേഹം പറയുന്നുണ്ട്.

പാര്‍ട്ടി നല്‍കില്ല പണം

പാര്‍ട്ടി നല്‍കില്ല പണം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ ചെലവ് സിപിഎം നല്‍കില്ലെന്ന് പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ചെലവായ പണം പൊതുഭരണ ഫണ്ടില്‍ നിന്ന് അനുവദിക്കണം എന്നാണ് പാര്‍ട്ടി നിലപാട്. നേരത്തെ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളെ തള്ളിക്കളുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.

പാര്‍ട്ടി പിരിച്ച പണം

പാര്‍ട്ടി പിരിച്ച പണം

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം വലിയ സംഭവാനയാണ് നല്‍കിയിട്ടുള്ളത്. അഞ്ച് കോടി രൂപയാണ് ദിവസങ്ങള്‍ക്കകം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പിരിച്ചെടുത്തത്. ഇത് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ ഓഖി ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ പഴി കേള്‍ക്കേണ്ട സാഹചര്യവും ഉണ്ടായി.

English summary
CPM will not pay the expense of Pinarayi Vijayan's helicopter journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X