കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി പോകുന്നെങ്കില്‍ തടയില്ല, പാലായുടെ പേരില്‍ പോകട്ടെയെന്ന് സിപിഎം, ഇടതും കൈവിട്ടു!!

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍സിപി പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫ് വിടുകയാണെങ്കില്‍ പോകട്ടെയെന്ന് സിപിഎം. അവരെ തടയില്ലെന്നാണ് സിപിഎം നല്‍കുന്ന സൂചന. എന്‍സിപി അടുത്തിടെ നടത്തിയ നീക്കങ്ങളൊന്നും സിപിഎമ്മിന് ഇഷ്ടപ്പെട്ടിട്ടില്ല. എല്‍ഡിഎഫില്‍ നിന്നുകൊണ്ട് യുഡിഎഫുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. എന്‍സിപിയുടെ ആവശ്യങ്ങള്‍ ഇനി കേള്‍ക്കാനും സിപിഎം തയ്യാറാവില്ല. അതേസമയം ഇക്കാര്യത്തില്‍ സിപിഐ നിലപാട് നിര്‍ണായകമാകും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്ത് നീക്കം നടത്തുമെന്നതും ഇതില്‍ പ്രാധാന്യമുള്ളതാണ്.

1

എന്‍സിപി അത്ര ശക്തിയുള്ള പാര്‍ട്ടിയല്ല എന്ന് സിപിഎമ്മിന് അറിയാം. അവര്‍ പാലായില്‍ ജയിച്ചതും സിപിഎമ്മിന്റെ വോട്ടുകൊണ്ടാണ്. എന്നാല്‍ പാര്‍ട്ടിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം വരെ എന്‍സിപിയില്‍ നിന്ന് ഉണ്ടായെന്നാണ് സിപിഎം വിലയിരുത്തല്‍. പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കാല്‍ സീറ്റുകള്‍ വേണമെന്നാണ് എന്‍സിപി ആവശ്യപ്പെടുന്നത്. മുംബൈയില്‍ ശരത് പവാറിനെ കണ്ട ശേഷം ഈ ആവശ്യം കടുപ്പിച്ചിരിക്കുകയാണ്. ജോസ് വിഭാഗത്തെ പാലാ സീറ്റില്‍ പിണക്കില്ലെന്ന സൂചനയാണ് എന്‍സിപിക്ക് നല്‍കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയെന്ന അഭിപ്രായമില്ലെന്നാണ് നേരത്തെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ പറഞ്ഞത്. ഇത് സിപിഎമ്മിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. എന്‍സിപി മുന്നണി വിട്ടാല്‍ നേട്ടം സിപിഎമ്മിന് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ജോസ് വിഭാഗത്തിന് പാലാ സീറ്റ് നല്‍കും. അതോടൊപ്പം കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കും. ഇത് രണ്ടും സിപിഎമ്മിന് വിജയസാധ്യതയുള്ള സീറ്റാണ്. അതേസമയം എകെ ശശീന്ദ്രന്‍ എന്‍സിപിക്കൊപ്പം മുന്നണി വിടാതെ എകെ ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്നാലും എലത്തൂര്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഉറപ്പില്ല.

സിപിഎം ശക്തികേന്ദ്രങ്ങളില്‍ പ്രാദേശിക ഘടകങ്ങളുടെ വികാരം കണക്കിലെടുത്ത് എന്‍സിപിയുടെ സീറ്റുകളില്‍ ഭൂരിഭാഗവും അവര്‍ തന്നെ കൈവശം വെച്ചേക്കും. കോട്ടയ്ക്കല്‍ സീറ്റ് ഐഎന്‍എല്ലിനോ ഇടതുസ്വതന്ത്രനോ നല്‍കിയേക്കും. അതേസമയം മുന്നണി വിടുന്നത് റിസ്‌കാണെന്ന് എന്‍സിപിയെ തന്നെ വലിയൊരു വിഭാഗത്തിന് അഭിപ്രായമുണ്ട്. സിറ്റിംഗ് സീറ്റുകള്‍ കൈവിടാതിരിക്കാന്‍ ശരത് പവാര്‍ സിപിഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്. എന്‍സിപിയുടെ ജില്ലാ നേതൃത്വങ്ങള്‍ സമാന്തര യോഗങ്ങള്‍ ചേരുന്നുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്കാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ശശീന്ദ്രനൊപ്പം പാര്‍ട്ടിയില്‍ വലിയൊരു വിഭാഗമുണ്ട്. ഇവര്‍ എല്‍ഡിഎഫില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. മാണി സി കാപ്പനെയും പീതാംബരനെയും ഒഴിവാക്കിയാണ് നീക്കങ്ങള്‍ നടക്കുന്നത്. പരമാവധി ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ രണ്ട് പക്ഷവും തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ശശീന്ദ്രന്‍ വിഭാഗം ജില്ലകള്‍ തോറും പ്രചാരണം നടത്തി കമ്മിറ്റികളെ ഒപ്പം കൂട്ടാനാണ് ശ്രമിക്കുന്നത്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
cpm will not stop ncp if they quit ldf on pala assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X