മദ്യാസക്തിയ്ക്ക് സിപിഎം എതിര്... പക്ഷേ നിരോധനത്തിനോട് യോജിപ്പില്ലെന്ന് പിണറായി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലെത്തുകയാണെങ്കില്‍ നിലവിലെ മദ്യനയം പൊളിച്ചെഴുതുമെന്ന് സൂചന നല്കി പിണറായി വിജയന്. മദ്യ നിരോധനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്നാണ് പിണറായി വിജയന് പറഞ്ഞത്.
നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യ വര്‍ജ്ജനമാണ് സിപിഎമ്മിന്റെ നയമെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ മദ്യം നിരോധിച്ച കാലത്തെല്ലാം വലിയ ആപത്തുകള്‍ സംഭവിച്ചിട്ടുണ്ട്. മദ്യം നിരോധിച്ച സമയത്ത് ഇവിടെ കള്ളവാറ്റ് വ്യാപകമായിരുന്നു. മദ്യാസക്തിയ്ക്കെതിരെ ബോധവത്കരണം നടത്തണം എന്നാണ് സിപിഎം ഉദ്ദേശിയ്ക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
മദ്യാസക്തിയ്ക്ക് സിപിഎം എതിരാണ്. സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല. ബീവറേജസ് ഷോപ്പുകളുട മുന്നില്‍ ഇപ്പോഴും വലിയ ക്യൂവാണ് കാണുന്നത്. എന്നാല്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിയ്ക്കണം എന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും പിണറായി പറഞ്ഞു.
ബാര്‍ വിഷയത്തില്‍ ഒരുനയം ഇപ്പോള്‍ പ്രഖ്യാപിയ്ക്കേണ്ട കാര്യമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിയ്ക്കുകയാണെങ്കില്‍ അപ്പോള്‍ നയം സ്വീകരിയ്ക്കുമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രസംഗം
-
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications