കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യാസക്തിയ്ക്ക് സിപിഎം എതിര്... പക്ഷേ നിരോധനത്തിനോട് യോജിപ്പില്ലെന്ന് പിണറായി

  • By Binu Phalgunan
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലെത്തുകയാണെങ്കില്‍ നിലവിലെ മദ്യനയം പൊളിച്ചെഴുതുമെന്ന് സൂചന നല്‍കി പിണറായി വിജയന്‍. മദ്യ നിരോധനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യ വര്‍ജ്ജനമാണ് സിപിഎമ്മിന്റെ നയമെന്നും പിണറായി പറഞ്ഞു.

Pinarayi Vijayan

കേരളത്തില്‍ മദ്യം നിരോധിച്ച കാലത്തെല്ലാം വലിയ ആപത്തുകള്‍ സംഭവിച്ചിട്ടുണ്ട്. മദ്യം നിരോധിച്ച സമയത്ത് ഇവിടെ കള്ളവാറ്റ് വ്യാപകമായിരുന്നു. മദ്യാസക്തിയ്‌ക്കെതിരെ ബോധവത്കരണം നടത്തണം എന്നാണ് സിപിഎം ഉദ്ദേശിയ്ക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മദ്യാസക്തിയ്ക്ക് സിപിഎം എതിരാണ്. സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല. ബീവറേജസ് ഷോപ്പുകളുട മുന്നില്‍ ഇപ്പോഴും വലിയ ക്യൂവാണ് കാണുന്നത്. എന്നാല്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിയ്ക്കണം എന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും പിണറായി പറഞ്ഞു.

ബാര്‍ വിഷയത്തില്‍ ഒരുനയം ഇപ്പോള്‍ പ്രഖ്യാപിയ്ക്കേണ്ട കാര്യമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിയ്ക്കുകയാണെങ്കില്‍ അപ്പോള്‍ നയം സ്വീകരിയ്ക്കുമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്‍റെ പ്രസംഗം

English summary
CPM will not support liquor ban: Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X