• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തീരദേശത്ത് കളി കാര്യമാക്കി കോണ്‍ഗ്രസ്, സിപിഎം കളത്തിലിറക്കി, സഭകളെ അടക്കം അനുനയിപ്പിക്കും!!

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. കോണ്‍ഗ്രസ് ശക്തമായ നീക്കം നടത്തിയതാണ് തലവേദനയായി മാറിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി കൂടി ആരോപണങ്ങളുമായി കളത്തില്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസ് ക്യാമ്പ് ആവേശത്തിലാണ്. യുഡിഎഫ് നേതാക്കളെ അണിനിരത്തി തീരദേശ മേഖലകളില്‍ പ്രചാരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഇതോടെ സിപിഎം നേരിട്ട് കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. എല്ലാവരെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ അടക്കം സര്‍ക്കാരിനെതിരെ തിരിഞ്ഞതാണ് സിപിഎമ്മിനെ ഞെട്ടിച്ചത്. വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നാണ് ആശങ്ക. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാനാണ് തീരുമാനം. ഇതിലൂടെ അവരെ ഒപ്പം നിര്‍ത്താനാണ് സിപിഎം നീക്കം. ലത്തീന്‍ കത്തോലിക്കാ സഭ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സഭാ വികാരി ജനറാല്‍ ഫാ. യൂജിന്‍ പെരേരയുടെ പ്രതികരണം ആദ്യം സര്‍ക്കാര്‍ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല. പിന്നാലെ കെസിബിസി കൂടി വന്നതോടെ സിപിഎം പ്രശ്‌നപരിഹാരത്തിന് ഇറങ്ങുകയായിരുന്നു.

സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് യൂജിന്‍ പെരേര പറഞ്ഞത്. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ബന്ധമുണ്ടാക്കിയെന്നായിരുന്നു ആാേപണം. തീരദേശ മേഖലയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം രൂപപ്പെട്ടാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്ന് സിപിഎമ്മിന് വ്യക്തമായി അറിയാം. അതിനാല്‍ എത്രയും പെട്ടെന്ന് വിവാദം അവസാനിപ്പിക്കാനാണ് നീക്കം. മുപ്പതില്‍ അധികം സീറ്റുകളില്‍ സിപിഎമ്മിന് തീരദേശ മേഖലകളില്‍ സ്വാധീനമുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ചയാണെന്ന വിശദീകരണമാണ് നല്‍കുക.

അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും. കരാര്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസ് രാമചന്ദ്രന്‍ പിള്ള ആശങ്ക വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമല്ല പ്രതിപക്ഷം ഉയര്‍ത്തുന്നത്. പകരം മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കി എന്നാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് ഇത് വലിയ പ്രശ്‌നമാണ്. കാരണം വോട്ടുബാങ്കായ മത്സ്യത്തൊഴിലാളികളെ ഉന്നമിട്ടാണ് പ്രചാരണം. സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന തോന്നല്‍ ഇവര്‍ക്കിടയില്‍ ഉണ്ടായാല്‍ തീരദേശ മേഖലയില്‍ അതിശക്തമായ വികാരം സിപിഎമ്മിനെതിരെ ഉണ്ടാവും.

cmsvideo
  Pre pole survey of asianet and 24 news

  English summary
  cpm will start campaign against opposition allegation on shipping project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X