Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിന്റെ ശാഖ പ്രവര്‍ത്തിക്കുന്നത് 20 സ്‌കൂളുകളില്‍; ആരാധനാലയങ്ങളും ദുരുപയോഗം ചെയ്യുന്നു!

25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

കണ്ണൂര്‍: കേരളത്തില്‍ സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളിലും സിപിഎം പ്രതിജ്ഞാബദ്ധമായി സഹകരിക്കുമെന്ന് സിപിഎം നേതാ പി ജയരാജന്‍. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

മതപ്രഭാഷണങ്ങളില്‍ അന്യമതവിരോധം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനൊപ്പം മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂര്‍, പിണറായി, തലശ്ശേരി, പാനൂര്‍, പേരാവൂര്‍, പെരിങ്ങോം, മയ്യില്‍, കൂത്തുപറമ്പ് അഞ്ചരക്കണ്ടി തുടങ്ങിയ ഇടങ്ങളില്‍ ശാഖ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും വിശദമായി കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ആര്‍എസ്എസ്

ആര്‍എസ്എസ്

ക്ഷേത്രങ്ങളുടെ കാര്യത്തില്‍ നിയമവിരുദ്ധ നടപടിയാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നതെന്നും അത് സംബന്ധിച്ച നടപടി സ്വീകരിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

 ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

 കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

നേരത്തെ കേരളത്തില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന തീരുമാനം ആര്‍എസ്എസിനെ വിറളിപിടിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ബിജെപി

ബിജെപി

ആര്‍എസ്എസ് വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നത്, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+