ബിജെപിയുടെ അടിവേര് അറക്കും: ബിജെപി സ്വാധീന ബൂത്തുകള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി സിപിഎം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ചരിത്ര വിജയം നേടിയെങ്കിലും ചിലയിടത്തെ തോല്‍വികളെ കുറിച്ച ഗൗരവമായി തന്നെ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎം. തോല്‍വി മാത്രമല്ല വോട്ട് കുറഞ്ഞ മണ്ഡലങ്ങളിലും കൃത്യമായ പരിശോധന നടത്തും. റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം ബുത്ത് അടിസ്ഥാനത്തില്‍ തന്നെ ഇതിന് പ്രതിവിധി തേടുകയും ചെയ്യണമെന്നതാണ് പാര്‍ട്ടി തീരൂമാനം. വോട്ട് കുറഞ്ഞ ബൂത്തുകളില്‍ പ്രശ്‌നങ്ങള്‍ പഠിച്ച് തിരുത്തലും ജനകീയത വിപുലമാക്കാനുള്ള പ്രവര്‍ത്തനവുമാണ് ലക്ഷ്യം.
'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ബൂത്തുകളിലെ സ്വാധീനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കര്‍മപദ്ധതി സംസ്ഥാനസമിതി തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ട പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ശക്തി തിരികെ പിടിക്കുക എന്നുള്ളതാണ് പ്രഥമ ലക്ഷ്യം.

ഇവിടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് ചുമതല നല്‍കി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ബ്രാഞ്ച് തലത്തില്‍ പ്രത്യേക പ്രവര്‍ത്തനവുമുണ്ടാവും. അടിയന്തരമായി പാര്‍ട്ടിയുടെ വിവിധ തലങ്ങളിലായി നിര്‍വഹിക്കേണ്ട 21 ചുമതലകളാണ് സംസ്ഥാനസമിതി അംഗീകരിച്ചിരിക്കുന്നത്.

ബിജെപി വളര്‍ച്ച നേരിടുന്ന പ്രദേശങ്ങളെ ബൂത്ത് അടിസ്ഥാനത്തില്‍ പഠിക്കും. എന്തുകൊണ്ട് ഇവിടെ ഇടതുമുന്നണിയുടെ വോട്ടുകള്‍ കുറയുന്നു, അല്ലെങ്കില്‍ ബിജെപിയുടെ വോട്ട് വിഹിതം കൂടുന്നു എന്നത് പരിശോധിക്കും. ഉപരിഘടകത്തിലെ നേതാക്കള്‍ക്കായിരിക്കും ഈ പ്രദേശത്തെ പ്രവര്‍ത്തനത്തിന്റെ ചുമതല.

ജനങ്ങളുമായുള്ള ഇടപെടലില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്തും. ജീവിതരീതിയിലുണ്ടായ മാറ്റം, യുവാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍, പ്രദേശത്തെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കും.

ബിജെപിക്ക് സ്വാധീനമേഖലകള്‍ അവര്‍ എന്തുകൊണ്ട് വളര്‍ച്ചയുണ്ടാക്കിയെന്ന് പരിശോധിക്കും. അവരുടെ പ്രവര്‍ത്തന രീതി തിരിച്ചറിഞ്ഞ് അതിന് തടയിടും. മതബോധത്തേക്കാള്‍ മതേതര ബോധത്തിന് ഇവിടെ പ്രാധാന്യം ഉണ്ടായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഇത് വ്യക്തമാക്കുന്നത്. ഇത് നിലനിര്‍ത്തി പോവാന്‍ സാധിക്കണം.

മതേതര ബോധം നിലനിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ ജനപിന്തുണ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനകീയ വിഷയങ്ങളില്‍ കൂടുതലായി ഇടപെടണം. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. ഇതെല്ലാം ഏകോപിപ്പിക്കാനായി ബൂത്തുകളില്‍ വിവിധ സ്‌ക്വാഡുകളായി പാര്‍ട്ടി അംഗങ്ങളെ നിയോഗിക്കും.

ഒരു പ്രദേശം എന്നതിനേക്കാള്‍ ഓരോ കുടുംബത്തിന്‍റെയും ഓരോ വീടിന്‍റേയും പ്രശ്‌നവും തിരിച്ചറിഞ്ഞ് സഹായകരമാകുന്ന ഇടപെടലുണ്ടാകണം. മോശം പെരുമാറ്റം, തെറ്റായ ജീവിതരീതി, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്ളവര്‍ പാര്‍ട്ടി ബാനറില്‍ ജനങ്ങള്‍ക്കിടയിലെത്തുന്നത് തടയും.

കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള മറ്റ് പാര്‍ട്ടികളേക്കാള്‍ ശ്രദ്ധ ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് തന്നെയാവും. ബിജെപിയുടെ പ്രവര്‍ത്തകരായി നിലനില്‍ക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവവും അല്ലാതായി നില്‍ക്കുന്നവരെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത് അവരെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമം ഉണ്ടാവണമെന്നുമാണ് സിപിഎം നിര്‍ദേശം.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?












Click it and Unblock the Notifications