Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരപരാധിത്വം തെളിഞ്ഞു; ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സിപിഎം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന ആരോപണമുയര്‍ന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി പിന്‍വലിച്ചു. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേതാണ് തിരുമാനം. വസ്തുതകള്‍ പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

cpmomana-

ഓമനക്കുട്ടനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നേരത്തേ സര്‍ക്കാരും രംഗത്തെത്തിയിരുന്നു. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ബി വേണു ഖേദം പ്രകടപ്പിച്ചത്. ഓമനക്കുട്ടന് ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയത്.

ഓമനക്കുട്ടനെതിരെ കഴിഞ്ഞ ദിവസമാണ് ആരോപണം ഉയര്‍ന്നത്. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ ഓമനക്കുട്ടനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന് വാടക കൊടുക്കാന്‍ വേണ്ടി 70 രൂപ മാത്രമാണ് ക്യാമ്പിലെ അന്തേവാസി കൂടിയായ ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന യാഥാര്‍ത്ഥ്യം വൈകീട്ടോടെ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+