മണിക്കെതിരെ സിപിഎമ്മിലെ വനിതകള്‍ രംഗത്ത്!!മണി ചെയ്തത് തെറ്റ് തന്നെ!!
മന്ത്രി പറഞ്ഞത് മുഴുവനായി കേട്ടിരുന്നില്ലെന്നും ശ്രീമതി വ്യക്തമാക്കി. മണി വ്യംഗ്യാര്‍ഥത്തോടെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം തെറ്റാണെന്നും അവര്‍.
ഇടുക്കി: പെമ്പിള ഒരുമൈ നേതാക്കളെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ സിപിഎമ്മിലെ വനിതാ നേതാക്കള്‍ രംഗത്ത്. പെമ്പിള ഒരുമൈ നേതാക്കളെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് തന്നെയാണ് വനിതാ നേതാക്കള്‍ പറയുന്നത്. വനിതാ നേതാക്കള്‍ മണിയെ പൂര്‍ണമായി തള്ളി.
മണി ചെയ്തത് തെറ്റായ കാര്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു. തൊഴിലാളി സ്ത്രീകളെ കുറിച്ച് മോശമായി പറയരുതായിരുന്നുവെന്ന് ശ്രീമതി. പ്രസ്താവന ദുഃഖകരമായിപ്പോയെന്നും ശ്രീമതി പറഞ്ഞു.

മന്ത്രി പറഞ്ഞത് മുഴുവനായി കേട്ടിരുന്നില്ലെന്നും ശ്രീമതി വ്യക്തമാക്കി. മണി വ്യംഗ്യാര്‍ഥത്തോടെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം തെറ്റാണെന്നും അവര്‍. സ്ത്രീത്വത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശ്രീമതി വ്യക്തമാക്കി.
മണിയുടേത് ഒരുതരത്തിലും പൊറുക്കാനാവാത്ത പ്രസ്താവനയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും അവര്‍ പറഞ്ഞു. മണി പ്രസ്താവന പിന്‍വലിക്കണമെന്ന് ടിഎന്‍ സീമയും പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നെന്നായിരുന്നു മണി പറഞ്ഞത്. കാട്ടിനുളളിലായിരുന്നു സകല പരിപാടിയും നടന്നിരുന്നതെന്നും മണി പറഞ്ഞിരുന്നു.












Click it and Unblock the Notifications