പീഡനക്കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍; സംഭവം ആലപ്പുഴയില്‍
ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ നെടുമുടി ചെമ്പുംപുറം ഗോമതിഭവനില്‍ രാജീവ് എന്ന രണദിവേയാണ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്.
ആലപ്പുഴ: ബംഗാള്‍ സ്വദേശിനിക്കെതിരെ മാനഭംഗശ്രമം നടത്തിയ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ നെടുമുടി ചെമ്പുംപുറം ഗോമതിഭവനില്‍ രാജീവ് എന്ന രണദിവേയാണ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്.
ജനുവരി അഞ്ചാം തീയ്യതിയായിരുന്നു സംഭവം നടന്നത്. ആലപ്പുഴയിലെ പരിസ്ഥിതി സംഘടനയില്‍ ഇന്റേണ്‍ഷിപ്പിന് വന്നതായിരുന്നു പശ്ിചുമ ബംഗാള്‍ സ്വദേശിനി. യുവതി ഓഫീസിലേക്ക് പോകുംവഴിയാണ് പീഡനശ്രമമുണ്ടായത്. പ്രതിയെ തിരിച്ചറിഞ്ഞതുമുതല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് ആലപ്പുഴ ടൗണ്‍ഹാളിന് സമീപത്തു നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

അന്വേഷണം
പോലീസ് തയ്യാറാക്കിയ രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

നിരീക്ഷണം
ഇയാളുടെ ഫോണ്‍ ലൊക്കേഷനും പോലീസ് നിരീക്ഷണത്തിലായിരുന്നു.

പ്രതി
ആദ്യ രോഖാ ചിത്രത്തിന് പ്രതിയുമായി സാമ്യമുണ്ടായിരുന്നില്ല. പിന്നീട് രണ്ടാമത് രേഖാ ചിത്രം കൂടി പോലീസ് തയ്യാറാക്കി. ഇത് കണ്ട് പ്രതിയെ മനസിലാക്കിയ ഒരാളാണ് പോലീസില്‍ വിവരമറിയിച്ചത്.

പോലീസ്
പിടിയിലായ ഉടനെ തന്നെ പ്രതി കുറ്റം സമ്മതിച്ചു. സംഭവം നടന്ന സ്ഥലത്തെ സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറിയില്‍ പ്രതി ബൈക്കില്‍ പോകുന്ന ചിത്രം പരിഞ്ഞിരുന്നു.












Click it and Unblock the Notifications