കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം

Google Oneindia Malayalam News

മൂന്നാര്‍: മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. മര്‍ദ്ദനത്തിന് പിന്നില്‍ കോണ്‍ഗ്രസെന്നാണ് സിപിഎം ആരോപണം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്‍റെ വിജയാഘോഷത്തിനിടെയായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാര്‍ബര്‍ തൊഴിലാളിയായ ഉടുമ്പന്‍ചോല മേട്ടയില്‍ ശെല്‍വരാജാണ് മരിച്ചത്. തമിഴ്‌നാട് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു മരണം.

<strong> 'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്</strong> 'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസം ഡീന്‍കുര്യാക്കോസിന്‍റെ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ റോഡരികില്‍ നിന്ന് ശെല്‍വരാജിനെ ടൈലുകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് സിപിഎം നേതൃത്വം പറയുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

congress

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിന്നീട് മധുര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അക്രമണവുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഗാന്ധി, ജിമ്പു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തോട്ടം തൊഴിലാളിയായ മുത്തുലക്ഷ്മിയാണ് ശെല്‍വരാജിന്‍റെ ഭാര്യ. മക്കള്‍, മുരകേശ്വരി, മീന, മണികണ്ഠന്‍

English summary
cpm worker killed in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X