Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

Recommended Video

cmsvideo
    Morning News Focus | കാസർകോട് CPM പ്രവർത്തകൻ കുത്തേറ്റ് മരിച്ചു| Oneindia Malayalam

    മഞ്ചേശ്വരം: ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. പ്രതാപ് നഗര്‍ സൊങ്കാലില്‍ അബ്ദുള്ളയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ്(25)ആണ് കൊല്ലപ്പെട്ടത്.

    ഞായറാഴ്ച രാത്രി പതിനൊന്നു മണുിയോടെയായിരുന്നു സംഭവം. സിദ്ദിഖ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു. മൂന്ന് പേരാണ് കൊലപാകത്തതിന് പിന്നിലെന്നാണ് സൂചന.

    murder

    കുത്തേറ്റുവീണ സിദ്ദിഖിനെ നാട്ടുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെകുറിച്ച് വിവരം ലഭിച്ചുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

    കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+