പോലീസ് തൊപ്പിയണിഞ്ഞ് സിപിഎം നേതാവ്...വൈറലായപ്പോള്‍ പാർട്ടി വക പണി കിട്ടി...!!

  • By: Anamika
Subscribe to Oneindia Malayalam

കോട്ടയം: മരിച്ച് കിടക്കുന്ന സ്വന്തക്കാരുടെ ഒപ്പം സെല്‍ഫി എടുത്ത് ഫേസ്ബുക്കിലിട്ട് ലൈക്ക് വാങ്ങുന്നവരാണ് സോഷ്യല്‍ മീഡിയയിലെ ചില ഭ്രാന്തന്മാര്‍. കോട്ടയത്തെ സിപിഎം നേതാവിന് ഇതുപോലൊരു അക്കിടി പറ്റിയത് വന്‍പണിയായി മാറിയിരിക്കുകയാണ്. ബിജെപി നേതാക്കളെ ആക്രമിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി വെച്ച് സ്‌റേറഷനിനിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാദമായതോടെ ഇയാളെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

cpm

ദിലീപിനെതിരെ കള്ളക്കഥകള്‍...! നാറ്റിച്ച് ഇല്ലാതാക്കുന്നു..!! അവസ്ഥ വളരെ ദയനീയം..!! പിന്തുണയേറുന്നു !

സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റാണ് ഇയാളെ പുറത്താക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുനാണ് പണി കിട്ടിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്പി നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസിനാണ് അന്വേഷണ ചുമതല. മിഥുൻ നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോ ഇതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.ബിജെപി മണ്ഡലം സെക്രട്ടറിയെയും, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ചതിനാണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ മിഥുനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

English summary
CPM worker suspended for posting selfie with police cap in social media
Please Wait while comments are loading...