Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ സിപിഎം തന്നെ? ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി ബ്രണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ചില ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സന്തോഷിന് നേര്‍ക്കുള്ള ആക്രമണം.

കണ്ണൂര്‍:കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് വധവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സമയത്തുണ്ടായ രാഷ്ട്രീയ കൊലപാതകം വന്‍ വിവാദമായിരുന്നു.

ബിജെപി പ്രവര്‍ത്തകന്‍ അണ്ടലൂരിലെ സന്തോഷിന്റെ മരണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക പങ്കില്ലെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. തലശ്ശേരി ബ്രണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ചില ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സന്തോഷിന് നേര്‍ക്കുള്ള ആക്രമണം. സംഭവദിവസം ഉച്ചയ്ക്ക് ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. സിപിഎം പ്രവര്‍ത്തകരായ അഞ്ചംഗസംഘമാണ് അക്രമത്തിനെത്തിയത്.

Murder

അക്രമികളെ കണ്ട ഇയാള്‍ ഓടിരക്ഷപ്പെട്ടു. ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കുന്നതിനിടയില്‍ ഒന്നിച്ചുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. ഈ അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ക്ക് സന്തോഷിനെ കൊലചെയ്തതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സന്തോഷിന്റെ പുറത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ 20 മുറിവുണ്ടായിരുന്നു.

പുറത്തും ഇടതുകൈ, ഇടതുകാല്‍ എന്നിവിടങ്ങളിലുമാണ് വെട്ടേറ്റത്. വെട്ടേറ്റശേഷം സന്തോഷ് ഭാര്യ ബേബിയെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നു. കൊലപാതക ശേഷവും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+