മലപ്പുറത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമം നടത്തിയത് ഓട്ടോയിലെത്തിയ സംഘം, ലീഗെന്ന് സിപിഎം
മലപ്പുറം: രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മലപ്പുറം താനൂര്‍ അഞ്ചുടി മേഖലയില്‍ വച്ചാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി ഷംസുദ്ദീൻ, മുസ്തഫ എന്നിവർക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേ മാറ്റി. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം ആരോപിച്ചു.












Click it and Unblock the Notifications