കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് വെച്ചത് പ്രതാപന് കൊണ്ടു; സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം

Google Oneindia Malayalam News

മാള: ടിഎന്‍ പ്രതാപനെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കാറിനുള്ളില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റു. പ്രതാപനെ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

പുത്തന്‍ ചിറയില്‍ കെ കരുണാകരന്‍ സ്മാരക കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ തടയാനായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ അവിടെ എത്തിയത്. എന്നാല്‍ അത് വിജയിക്കാതെ വന്നപ്പോഴാണ് ടിഎന്‍ പ്രതാപനെ കൈയ്യേറ്റം ചെയ്തത്.

TN Prathapan

ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി കാറിലെത്തിയെ ഉടന്‍ കരിങ്കൊടി കാണിക്കാനും വാഹനം തടയാനുമുള്ള സിപിഎം പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. പിന്നീട് മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് തിരിച്ച് പോയപ്പോഴും പ്രവര്‍ത്തകര്‍ക്ക് കാര്യമായി പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.

ഇതിനിടയിലായിരുന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ വാഹനമെത്തിയത്. മന്ത്രിക്കെതിരെയും അക്രമം നടത്താന്‍ കഴിഞ്ഞില്ല. പിന്നാലെ വന്ന ടിഎന്‍ പ്രതാപന്റെ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കാറില്‍ നിന്നും വലിച്ച് പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഡ്രൈവര്‍ വാതില്‍ പൂട്ടിയതിനാല്‍ പുറത്തിറക്കാനുള്ള ശ്രമം നടന്നില്ല. തുടര്‍ന്ന് കാറിന്റെ പിന്‍വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.

അക്രമത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പുത്തന്‍ചിറയില്‍ ഉപവാസ സമരം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
CPM workers attacked TN Prathap. Parathap suffered with injuries in hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X