Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടിച്ചോടിച്ച് സിപിഎം പ്രവര്‍ത്തകര്‍

തൃശൂര്‍: മുന്‍ മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടക്കുന്നതറിഞ്ഞ് പ്രകടനവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചോടിച്ച് സി പി എം പ്രവര്‍ത്തകര്‍. വടക്കാഞ്ചേരി തെക്കുംകരയിലുള്ള എസി മൊയ്തീന്റെ വീട്ടിലാണ് ഇന്ന് രാവിലെ മുതല്‍ ഇഡി റെയ്ഡ് ആരംഭിച്ചത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

മൊയ്തീനുമായി ബന്ധമുള്ളവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. ഇതോടെ എം എല്‍ എ സ്ഥാനത്ത് നിന്ന് മൊയ്തീന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു യു ഡി എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. എസി മൊയ്തീന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ സ്ഥലത്തുണ്ടായിരുന്ന സി പി എം പ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്നോട്ട് വരികയായിരുന്നു.

ac moideen

യു ഡി എഫ് പ്രവര്‍ത്തകരെ സി പി എം മര്‍ദ്ദിച്ചതോടെ പ്രതിഷേധവുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞോടി. അതേസമയം ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ച് ഒതുക്കുകയായിരുന്നു സിപിഎം എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോട് സി പി എം നേതാക്കള്‍ തട്ടിക്കയറുകയും ചെയ്തു.

അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ കൊച്ചിയില്‍ നിന്നുള്ള പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി. മൊയ്തീനുമായി ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാട് നടത്തിയതായി ആരോപണമുണ്ട്. കേസില്‍ സി പി എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി കെ ചന്ദ്രന്റെയും മൊയ്തീന്റേയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി സുനില്‍ കുമാറിന്റെ അച്ഛന്‍ പറഞ്ഞിരുന്നു.

കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാര്‍ ജയിലിലാണ്. ഭരണ സമിതി തീരുമാനമെടുത്ത് വരുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂ എന്നാണ് രാമകൃഷ്ണന്റെ വാദം. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനിച്ചത് ഈ നേതാക്കളുടെ അറിവോടെയാണെന്നാും രാമകൃഷ്ണന്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ മൊയ്തീന്‍ നിഷേധിച്ചിരുന്നു. തട്ടിപ്പുകാരന്റെ അച്ഛന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. 2016 ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറിയതാണ് താനെന്നും ആരോപണങ്ങളില്‍ പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെ എന്നുമായിരുന്നു മൊയ്തീന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+