കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ സ്ഥാനാര്‍ഥിയെ അപമാനിച്ച് സിപിഎം, കയ്യടിയുമായി ജയരാജന്റെ മകന്‍!

  • By Muralidharan
Google Oneindia Malayalam News

മൊകേരി: ഇത് പൊളിച്ചു സഖാക്കളേ - പി ജയരാജന്റെ മകന്‍ ജെയിന്‍രാജ് ഏത് സഖാക്കളെക്കുറിച്ചാണ് പറയുന്നതെന്ന് അറിയാമോ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച സഖാക്കളെക്കുറിച്ചാണ് എന്നാണ് കരുതിയതെങ്കില്‍ തെറ്റി. സി പി എമ്മിനെതിരെ മത്സരിച്ച് തോറ്റ ജഗദീപനെ അപമാനിച്ചത് കണ്ടിട്ടാണ് സി പി എം നേതാവായ പി ജയരാജന്റെ മകന്‍ ജെയിന്‍രാജിന് കയ്യടിക്കാന്‍ തോന്നുന്നത്. തോന്നിയത് അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു ജെയിന്‍രാജ്.

നേരത്തെ ബി ജെ പി നേതാവ് മനോജിനെ സി പി എമ്മുകാര്‍ വെട്ടിക്കൊന്നപ്പോഴും ജെയിന്‍രാജ് ഇതേപോലെ സഖാക്കളെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. എത്ര നാളായി ഈ വാര്‍ത്ത കേള്‍ക്കാന്‍ കൊതിക്കുന്നു, സഖാക്കളെ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ജെയിന്‍രാജ് അന്ന് പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊകേരി പഞ്ചായത്ത് 14ാം വാര്‍ഡിലാണു സി പി എമ്മിന്റെ കൊലക്കത്തിയെ അതിജീവിച്ച ജഗദീപന്‍ മത്സരിച്ചത്.

സിപിഎം പ്രകടനം ഇങ്ങനെ

സിപിഎം പ്രകടനം ഇങ്ങനെ

മൊകേരിയില്‍ ജഗദീപന്‍ തോറ്റു. ബാന്‍ഡേജില്‍ പൊതിഞ്ഞ ജഗദീപനെ പ്രതീകാത്മകമായി അവതരിപ്പിച്ചാണ് മൊകേരിയില്‍ സി പി എം ആഹ്ലാദപ്രകടനം കൊഴുപ്പിച്ചത്.

ഇങ്ങനെയും അപമാനിക്കാമോ

ഇങ്ങനെയും അപമാനിക്കാമോ

കൈയും കാലും ദേഹമാസകലം ബാന്‍ഡേജിട്ട ഒരാള്‍ ആഹ്ലാദപ്രകടനത്തിന് മുന്നില്‍ ക്രച്ചസൂന്നി നടന്നുപോകുന്നതായിട്ടാണ് ചിത്രീകരിച്ചത്. ഈ ചിത്രമാണ് പി ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

കൊലപാതകശ്രമം

കൊലപാതകശ്രമം

മൂന്നുമാസം മുമ്പാണു പാനൂര്‍ കൂരാറ ചക്യത്തുമുക്കില്‍ ജഗദീപനെ കൊല്ലാന്‍ ശ്രമം നടന്നത്. കഴിഞ്ഞ തവണ മൊകേരി പഞ്ചായത്ത് 13ാം വാര്‍ഡിലാണ് ജഗദീപന്‍ മത്സരിച്ചിരുന്നു.

ലീഗിന്റെ പ്രകടനം ഇങ്ങനെ

ലീഗിന്റെ പ്രകടനം ഇങ്ങനെ

നേരത്തെ സമാനമായ പ്രകടനം നടത്തിയ മുസ്ലിം ലീഗും വെട്ടിലായിരുന്നു. എതിരെ മത്സരിച്ച വനിത സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി ബലാത്സംഗം ചെയ്തായിരുന്നു കണ്ണൂരില്‍ ലീഗിന്റെ പ്രകടനം

മറുപടിയായി മത്സരം

മറുപടിയായി മത്സരം

ഫസല്‍ വധക്കേസ് പ്രതിപ്പട്ടികയിലുള്ള കാരായിമാരെ സി പി എം മത്സരിച്ചപ്പോള്‍ അതിന് പ്രതികരണമെന്നോണമാണ് ജഗദീപന്‍ മൊകേരിയില്‍ മത്സരിച്ചത്.

English summary
CPM workers insult opposition candidate in Mokeri, social media question P Jayarajan's son Jain Raj's Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X